കളമശ്ശേരിയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം കാണാതായ സൂരജ് ലാമയുടേതെന്ന് സംശയം
എച്ച്എംടി റോഡിനടുത്തുള്ള കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്

കളമശ്ശേരി:എറണാകുളം കളമശ്ശേരിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.എച്ച്എംടി റോഡിനടുത്തുള്ള കാട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഓർമ നഷ്ടപ്പെട്ട അവസ്ഥയിൽ കുവൈറ്റിൽ നിന്ന് കൊച്ചിയിലെത്തിയ സൂരജ് ലാമയുടേതാണ് മൃതദേഹം എന്ന് സംശയം. കുവൈത്ത് മദ്യദുരന്തത്തിലാണ് സൂരജ് ലാമക്ക് ഓർമ ശക്തി നഷ്ടപ്പെട്ടത്.
ഒക്ടോബർ ആറാം തീയതി മുതലാണ് സൂരജ് ലാമയെ കാണാതാവുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കൊൽക്കത്ത സ്വദേശിയായ സൂരജ് ലാമയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.എന്നാൽ ഒക്ടോബർ 10ന് ഇയാളെ കാണാതാവുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലം കണ്ടില്ല.
പൊലീസ് അന്വേഷണവും അവസാനിപ്പിച്ച നിലയിലായിരുന്നു. എന്നാൽ സൂരജ് ലാമയുടെ മകൻ കേരളത്തിലെത്തുകയും ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നീടും ഇയാൾക്ക് വേണ്ടി പരിശോധന തുടർന്നിരുന്നു. ഇന്നലെ സ്‌പെഷ്യൽ ടാസ്‌ക്‌ഫോഴ്‌സ് തെരച്ചിൽ നടത്തിയിരുന്നു.ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ മൃതദേഹം സൂരജ് ലാമയുടെതാണോ എന്ന് സ്ഥിരീകരിക്കാനാകുകയെന്ന് പൊലീസ് അറിയിച്ചു.
Adjust Story Font
16

