ശബരിമല സ്വർണകൊള്ള: പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു
റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്
പത്തനംതിട്ട: ശബരിമല സ്വർണകൊള്ളയിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പോറ്റിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും.
പരാതികൾ ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തോട് ഇല്ലെന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ മറുപടി. അസുഖങ്ങൾ ഉണ്ടെന്നും ബംഗളൂരുവിൽ ചികിത്സയിൽ ആയിരുന്നെന്നും പോറ്റി കോടതിയെ അറിയിച്ചു. ഓപ്പൺ കോർട്ടിലാണ് കേസ് പരിഗണിച്ചത്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആക്കാമെന്ന് എസ്ഐടി അറിയിച്ചു. നാളെ വീഡിയോ കോൺഫറൻസ് വഴി വീണ്ടും കോടതിയിൽ ഹാജരാക്കും. കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. കേസിൽ പിടിച്ചെടുത്ത സ്വർണവും കോടതിയിൽ ഹാജരാക്കി.
നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണം കണ്ടെത്തിയിരുന്നു. ബെല്ലാരിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനായിരുന്നു പോറ്റി സ്വർണം വിറ്റത്. ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന് സ്വർണം കണ്ടെത്തിയത്. പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയ ബെല്ലാരിയിലെ ഗോവർധന്‍റെ റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിലാണ്. ജ്വല്ലറിയിൽ ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാനായി ഫോണ്‍ നമ്പര്‍ എഴുതിയ നോട്ടീസ് പതിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ജ്വല്ലറി പൂട്ടിയത്. ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. എന്നാൽ ശബരിമല സ്വർണക്കൊള്ളയിൽ തട്ടിപ്പിന് കൂട്ട് നിന്നിട്ടില്ലെന്ന് ജ്വല്ലറി ഉടമ ഗോവർധൻ പറഞ്ഞു. 2019ലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടത്. പുതിയ വാതിൽ സംഭാവന ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഭാഗ്യമെന്ന് കരുതി ഏറ്റെടുത്തു. തട്ടിപ്പിലൂടെ നേടിയ സ്വർണമാണെന്ന് അറിയില്ലായിരുന്നുവെന്നും ഗോവർധൻ വ്യക്തമാക്കി.
Adjust Story Font
16

