മോട്ടോർ വാഹന വകുപ്പിൽ അസാധാരണ കൂട്ട സ്ഥലംമാറ്റം; രണ്ട് ലിസ്റ്റിലായി 221 അസിസ്റ്റന്റ് എംവിഐമാർക്ക് സ്ഥലംമാറ്റം
48 മണിക്കൂറിനകം ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവ്. എന്നാൽ ചട്ടവിരുദ്ധമായിട്ടാണ് സ്ഥലം മാറ്റമെന്നാണ് ആക്ഷേപം

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിൽ കൂട്ടസ്ഥലംമാറ്റം. രണ്ട് ലിസ്റ്റിലായി 221 അസിസ്റ്റൻഡ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കാണ് സ്ഥലംമാറ്റം.
48 മണിക്കൂറിനകം ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവ്. എന്നാൽ ചട്ടവിരുദ്ധമായിട്ടാണ് സ്ഥലം മാറ്റമെന്നാണ് ആക്ഷേപം.
അതേസമയം ജനറൽ ട്രാൻസ്ഫർ പോലും ഇറക്കാതെയാണ് പുതിയ ട്രാൻസ്ഫർ കമ്മീഷൻ മുന്നോട്ടുപോകുന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Watch Video Report
Next Story
Adjust Story Font
16

