ഉസ്താദ് ഗുലാം നിയാസ് ഖാൻ കൊച്ചി 'ആല'യിൽ
ഉസ്താദ് ഗുലാം നിയാസ് ഖാനുമൊത്ത് സംഗീത പരിചയത്തിന് വേദിയൊരുക്കുന്നത് 'ബാൻഡ് ദ്രുത്' ആണ്. വോയിസ് ടെക്‌നിക്കുകൾ, ചോദ്യോത്തരങ്ങൾ, ലൈവ് ഇന്ററാക്ഷൻ ഉൾപ്പെടുന്ന സെഷൻ ഫെബ്രുവരി 12ന് വൈകിട്ട് നാല് മുതൽ കൊച്ചി 'ആല'യിൽ നടക്കും.

Gulam Niyas Khan
കൊച്ചി: ഹിന്ദുസ്ഥാനി സംഗീതത്തിലെ അതികായകനായ ഉസ്താദ് ഗുലാം നിയാസ് ഖാൻ കൊച്ചി 'ആല'യിലെത്തുന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ മഹാഗുരുവായ ഉസ്താദ് ഗുലാം നിയാസ് ഖാൻ ലോകപ്രശസ്ത സംഗീതജ്ഞരുടെ ജന്മഭൂമിയായ രാംപൂർ സെഹസ്വാൻ ഖരാനയിലാണ് ജനിച്ചത്. ബാലപ്രതിഭയായ അദ്ദേഹം ഐതിഹാസിക സംഗീതജ്ഞനും ആദ്യ ഗുരുവും മുത്തച്ഛനുമായ ഉസ്താദ് നിസാർ ഹുസൈൻ ഖാൻ സാഹിബ് സൃഷ്ടിച്ച സംഗീത ലോകത്തിലാണ് വളർന്നത്. നാലാംവയസിൽ ഔപചാരികമായ സംഗീത ശിക്ഷണം ആരംഭിച്ച ഉസ്താദ് അഞ്ചാം വയസിൽ തന്നെ പൊതുവേദികളിൽ പരിപാടികൾ അവതരിപ്പിക്കാനെത്തി തുടങ്ങി.
കൊൽക്കത്ത സംഗീത ഗവേഷണ അക്കാദമിയിലായിരുന്നു പിന്നീടുള്ള വളർച്ച. ഖയാൽ സംഗീതത്തിനു പുറമേ ഖരാനയിലും പരിശീലനം നേടിയ മഹാപ്രതിഭയാണ് ഉസ്താദ്. രാംപൂർ സെഹസ്വാൻ ഖരാനയെ അഭിമാനപുരസരം പ്രതിനിധീകരിക്കുന്ന ഉസ്താദ് ഗുലാം നിയാസ് ഖാൻ തന്റെ ഗുരുവായ പത്മഭൂഷൺ ഉസ്താദ് നിസാർ ഹുസൈൻ ഖാന്റെ ചുവടുകൾ പിന്തുടർന്നാണ് പാരമ്പര്യം മുന്നോട്ടു കൊണ്ടു പോകുന്നത്. പ്രശസ്ത ഗായകരായ വിജയ് യേശുദാസ്, ശ്വേതാമോഹൻ എന്നിവരടക്കം വിപുലമായ ഒരു ശിഷ്യസമ്പത്തുമുണ്ട് ഉസ്താദിന്.
ഉസ്താദ് ഗുലാം നിയാസ് ഖാനുമൊത്ത് സംഗീത പരിചയത്തിന് വേദിയൊരുക്കുന്നത് 'ബാൻഡ് ദ്രുത്' ആണ്. വോയിസ് ടെക്‌നിക്കുകൾ, ചോദ്യോത്തരങ്ങൾ, ലൈവ് ഇന്ററാക്ഷൻ ഉൾപ്പെടുന്ന സെഷൻ ഫെബ്രുവരി 12ന് വൈകിട്ട് നാല് മുതൽ കൊച്ചി 'ആല'യിൽ നടക്കും. പങ്കെടുക്കാനും പരിശീലിക്കാനും 7994716908 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുക.
Adjust Story Font
16

