പരമാവധി ശിക്ഷ പ്രതീക്ഷിച്ചു, കോടതിവിധിയിൽ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ

ഉത്രവധക്കേസിൽ ഇരട്ടജീവപര്യന്തം ശിക്ഷയാണ് പ്രതി സൂരജിന് കോടതി വിധിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-10-13 07:07:10.0

Published:

13 Oct 2021 7:07 AM GMT

പരമാവധി ശിക്ഷ പ്രതീക്ഷിച്ചു, കോടതിവിധിയിൽ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ
X

ഉത്രവധക്കേസിലെ കോടതിവിധിയിൽ എതിർപ്പറിയിച്ച് അമ്മ മണിമേഖല. കോടതിവിധിയിൽ തൃപ്തയല്ലെന്നും, അപ്പീൽ നൽകുമെന്നും ഉത്രയുടെ അമ്മ മീഡിയവണിനോട് പറഞ്ഞു. ഉത്രവധക്കേസിൽ ഇരട്ടജീവപര്യന്തം ശിക്ഷയാണ് പ്രതി സൂരജിന് കോടതി വിധിച്ചത്.

വിധിയെ കുറിച്ച് ഇനി പറയേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. കോടതിയുടെ കാര്യങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ. കോടതിവിധിയിൽ തൃപ്തിയില്ല. പരമാവധി ശിക്ഷ പ്രതിക്ക് നൽകുമെന്നായിരുന്നു പ്രതീക്ഷിച്ചതെന്നും മണിമേഖല പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം ആലോചിക്കുമെന്നും അമ്മ പ്രതികരിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ച ഉത്രവധക്കേസിൽ, ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. സമാനതകൾ ഇല്ലാത്ത കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 307, 302, 328, 201 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതി വിധി. കൊലപാതകം, വധശ്രമം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതി വിധിയില്‍ പറഞ്ഞു.

TAGS :

Next Story