Quantcast

കോവളത്തേത് ഒറ്റപ്പെട്ട സംഭവം; പൊലീസ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ശിവൻകുട്ടി

സംഭവത്തിൽ കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടുതൽ പേർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് ഐജി സ്പർജൻ കുമാർ വൈകീട്ട് മാധ്യമങ്ങളോട് പറഞ്ഞത്.

MediaOne Logo

Web Desk

  • Published:

    1 Jan 2022 12:58 PM GMT

കോവളത്തേത് ഒറ്റപ്പെട്ട സംഭവം; പൊലീസ് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി ശിവൻകുട്ടി
X

കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സർക്കാരിനെ അള്ളുവെയ്ക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരനുമായി മന്ത്രി സംസാരിച്ചു.

സംഭവത്തിൽ കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഷാജിയെ സസ്‌പെൻഡ് ചെയ്തിരുന്നു. കൂടുതൽ പേർക്കെതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് ഐജി സ്പർജൻ കുമാർ വൈകീട്ട് മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച് പൊലീസ് അസോസിയേഷൻ രംഗത്തെത്തി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കോവളത്തുവച്ചാണു ബെവ്‌കോ മദ്യവിൽപന കേന്ദ്രത്തിൽനിന്നു അനുവദനീയ അളവിൽ വാങ്ങിയ മദ്യവുമായി പോയ സ്വീഡിഷ് പൗരൻ സ്റ്റീവനെ ബിൽ ചോദിച്ച് പൊലീസ് തടഞ്ഞത്. ബിൽ ഇല്ലാതെ മദ്യം കൊണ്ടുപോകാൻ കഴിയില്ലെന്നു പൊലീസ് പറഞ്ഞതോടെ സ്റ്റീവൻ രണ്ടു കുപ്പി മദ്യം റോഡിൽ ഒഴുക്കി. തിരികെ പോയി ബില്ലുമായി വന്നശേഷമാണു മൂന്നാമത്തെ കുപ്പി കൊണ്ടു പോകാൻ പൊലീസ് അനുവദിച്ചത്.

TAGS :

Next Story