Quantcast

മാര്‍ക്ക് ജിഹാദ്: മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള സംഘടിത നീക്കമെന്ന് വി.ശിവന്‍കുട്ടി

കോവിഡ് കാലത്ത് ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്ത് ഉയര്‍ന്ന മാര്‍ക്ക് നേടിയവരാണ് കേരളത്തിലെ വിദ്യാര്‍ഥികളെന്നും വി ശിവന്‍കുട്ടി

MediaOne Logo

Web Desk

  • Updated:

    2021-10-07 17:17:18.0

Published:

7 Oct 2021 4:26 PM GMT

മാര്‍ക്ക് ജിഹാദ്: മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള സംഘടിത നീക്കമെന്ന് വി.ശിവന്‍കുട്ടി
X

'മാര്‍ക്ക് ജിഹാദ്' ആരോപണം മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള സംഘടിത നീക്കമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ കോളേജുകളില്‍ മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് തടയാനാണ് നീക്കം. മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികളെ ചെറിയ കാരണങ്ങള്‍ പറഞ്ഞ് പ്രവേശനത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. കോവിഡ് കാലത്ത് ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുത്ത് ഉയര്‍ന്ന മാര്‍ക്ക് നേടിയവരാണ് കേരളത്തിലെ വിദ്യാര്‍ഥികളെന്നും വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ

"മാർക് ജിഹാദ്" ആരോപണത്തെ കരുതാനാകൂ.

മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം തേടുന്ന വിദ്യാർഥികളെ ചെറിയ കാരണങ്ങൾ പറഞ്ഞ് പ്രവേശനത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്.

കോവിഡ് മഹാമാരിക്കാലത്ത് കൃത്യമായി

ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് മാർക്കും

ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ. 'മെറിറ്റേതര'കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ്.

TAGS :

Next Story