Quantcast

'ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവത്ക്കരിക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ നീക്കം അനുവദിക്കില്ല': വി. ശിവൻകുട്ടി

സർക്കാർ എപ്പോഴും വിശ്വാസികൾക്കൊപ്പമാണെന്നും ശിവൻകുട്ടി

MediaOne Logo

Web Desk

  • Published:

    3 March 2026 9:06 PM IST

ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവത്ക്കരിക്കാനുള്ള നിക്ഷിപ്ത താല്പര്യക്കാരുടെ നീക്കം അനുവദിക്കില്ല: വി. ശിവൻകുട്ടി
X

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല രാഷ്ട്രീയവത്ക്കരിക്കാനുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ നീക്കം അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. പൊങ്കാല കലക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നെന്ന രീതിയിൽ സംഘപരിവാർ പ്രചരിപ്പിക്കുന്നത് അവരുടെ സ്ഥിരം രീതിയാണ്. സർക്കാർ എല്ലാ കാര്യങ്ങളും ചെയ്തു. സർക്കാർ ഏജൻസികൾ മികച്ച രീതിയിലുള്ള പ്രവർത്തനം നടത്തി.

സർക്കാറിനെതിരെ ഹേറ്റ് കാമ്പയിൻ നടക്കുകയാണ്. വീഴ്ചകളുടെ ഉത്തരവാദിത്തം കോർപറേഷന് കൂടിയാണെന്നിരിക്കേ സംഘപരിവാർ മീഡിയയിൽ നിന്നുള്ള പ്രചരണം ആത്മഹത്യാപരമാണ്. സർക്കാർ എപ്പോഴും വിശ്വാസികൾക്കൊപ്പമാണെന്നും ശിവൻകുട്ടി.

പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകൾ വീട് നിർമ്മാണത്തിന് ഉപയോഗിച്ച എൽഡിഎഫ് നഗരസഭയുടെ തീരുമാനത്തെ കളിയാക്കിയവരാണ് ഇപ്പോൾ അതേ രീതി പിൻ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story