'നടന്നത് പൈശാചികമായ മർദ്ദനം': പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകത്തിൽ മന്ത്രി വി. ശിവൻകുട്ടി
മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു

തൃശൂർ: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ബംഗ്ലാദേശിയെന്ന് ആരോപിച്ച് ബിജെപി- ആർഎസ്എസ് പ്രവർത്തകർ മർദിച്ച് കൊലപ്പെടുത്തിയ രാംനാരായൺ ഭയ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചയാൾ രജിസ്റ്റർ ചെയ്ത ഇതര സംസ്ഥാന തൊഴിലാളി അല്ല. ഇതിന്റെ സാങ്കേതിക കാര്യങ്ങൾ പരിശോധിക്കും. ഇത് ചർച്ച ചെയ്ത് ധാരണയിൽ എത്താൻ ജില്ലാ ലേബർ ഓഫീസറെ ചുമതലപ്പെടുത്തി. നടന്നത് പൈശാചികമായ മർദ്ധനം എന്നും വി. ശിവൻകുട്ടി പ്രതികരിച്ചു. കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേസിൻ്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികൾ റിമാൻഡിലാണ്. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദൻ, ബിപിൻ എന്നിവരാണ് റിമാൻഡിലായത്. ഇവരിൽ നാലുപേർ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്. ഇതിൽ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് ഡിവൈഎഫ്‌ഐ വിനോദ്, സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫൻ എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ്.
Adjust Story Font
16

