Quantcast

പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം മേയറെ ഒഴിവാക്കിയത് പ്രതിഷേധാർഹം: വി. ശിവൻകുട്ടി

തിരുവനന്തപുരത്തെ ജനങ്ങളോടുള്ള അവഗണനയാണിതെന്നും ശിവൻകുട്ടി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-01-23 14:42:19.0

Published:

23 Jan 2026 6:57 PM IST

പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരം മേയറെ ഒഴിവാക്കിയത് പ്രതിഷേധാർഹം: വി. ശിവൻകുട്ടി
X

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ തിരുവനന്തപുരം മേയറെ ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്തെ ജനങ്ങളോടുള്ള അവഗണനയാണിതെന്നും ശിവൻകുട്ടി പറഞ്ഞു.

'ബിജെപിയിലെ ഗ്രൂപ്പിസമാണോ അതോ രാജേഷിനോടുള്ള വ്യക്തിപരമായ പ്രശ്നമാണോ ഇതിന് പിന്നിൽ എന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം ബിജെപി പാലിച്ചില്ല. പുതിയ ട്രെയിനുകൾ അനുവദിച്ചതിൽ സന്തോഷമുണ്ട്. മരുഭൂമിയിൽ ഒരു തുള്ളി വെള്ളം എന്ന പോലെയാണിത്. ശബരി റെയിൽപാതയുമായി ബന്ധപ്പെട്ട് അനുകൂലമായ ഒന്നും ഉണ്ടായില്ല.' കേരളത്തിന് അർഹമായത് നൽകണമെന്നും ശിവൻകുട്ടി പറഞ്ഞു.

'രാജ്യത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ മികച്ചത് കേരളമാണ്. ബിജെപി നേതാക്കൾ ഇടപെട്ടാണ് കേന്ദ്രഫണ്ട് തടഞ്ഞു വെച്ചിരിക്കുന്നത്. കേരളത്തിന് നൽകാൻ ഉള്ളത് നൽകണം.' പ്രധാനമന്ത്രി രാജേഷിനെ ആലിംഗനം ചെയ്തെങ്കിൽ ആയിക്കോട്ടെയെന്നും താൻ പറഞ്ഞത് പ്രോട്ടോക്കോൾ പ്രകാരമുള്ള കാര്യങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story