Quantcast

വര്‍ക്കലയില്‍ വള്ളംമുങ്ങി കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

പോത്തൻകോട് കൊലപാതകകേസിലെ പ്രതി ഒട്ടകം രാജേഷിനായുള്ള തെരച്ചിലിനിടെയാണ് അപകടമുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2021-12-18 12:15:16.0

Published:

18 Dec 2021 9:05 AM GMT

വര്‍ക്കലയില്‍ വള്ളംമുങ്ങി കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
X

തിരുവനന്തപുരം വർക്കലയിൽ വള്ളം മുങ്ങി കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. എസ്.എ.പി ബറ്റാലിയനിലെ ബാലു(27) ആണ് മരിച്ചത്.ആലപ്പുഴ സ്വദേശിയാണ് മരിച്ച ബാലു. പോത്തൻകോട് കൊലപാതകകേസിലെ പ്രതി ഒട്ടകം രാജേഷിനായുള്ള തെരച്ചിലിനിടെയാണ് അപകടമുണ്ടായത്.

വര്‍ക്കലയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.വള്ളം മറിയുന്നത് പ്രദേശ വാസികൾ കണ്ടതിനെത്തുടർന്ന് ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍‌ ഇദ്ദേഹത്തെ രക്ഷിച്ചെങ്കിലും ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. നാല് പേരടങ്ങുന്ന പോലീസ് സംഘം വള്ളത്തില്‍ പോകവെ ഭാരം താങ്ങാനാവാതെയാണ് വള്ളം മറിഞ്ഞത്. സി.ഐ ഉള്‍പ്പെടെ തോണിയിലുണ്ടായിരുന്ന മറ്റു പോലീസുകാര്‍ നീന്തി രക്ഷപ്പെട്ടു.

Thiruvananthapuram: A police officer who went missing after his boat sank in Varkala has died. The deceased has been identified as Balu, 27, of KAP Battalion. The accident took place while the camel was searching for Rajesh, the accused in the Pothencode murder case.


TAGS :

Next Story