Quantcast

കാലങ്ങളായി ഊരുകളോടുളള അവഗണന; തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ വട്ടവട നിവാസികൾ

വട്ടവട പഞ്ചായത്തിലെ ഒന്ന്, പതിനാല് വാർഡുകളിൽ ഉൾപ്പെടുന്ന ആദിവാസി ഉന്നതികളാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്

MediaOne Logo

Web Desk

  • Published:

    6 Sept 2025 7:00 AM IST

കാലങ്ങളായി ഊരുകളോടുളള അവഗണന; തദ്ദേശ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ വട്ടവട നിവാസികൾ
X

ഇടുക്കി: ഊരുകളോടുളള അവഗണനയിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിൽക്കാൻ വട്ടവടയിലെ ആദിവാസി ജനത. വട്ടവട പഞ്ചായത്തിലെ ഒന്ന്, പതിനാല് വാർഡുകളിൽ ഉൾപ്പെടുന്ന ആദിവാസി ഉന്നതികളാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുന്നത്.

വട്ടവടയിലെ ആദിവാസി ഉന്നതികളിലേക്ക് സുരക്ഷിതമായ ഒരു പാത പോലുമില്ല. വേണ്ടത്ര ചികിത്സ സൗകര്യങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും ഇനിയും യാഥാർഥ്യമായില്ല. ഒഴിവ് കിഴിവുകൾ പറഞ്ഞു തങ്ങളെ കയ്യൊഴിയുന്നവർക്ക് വേണ്ടി ഇനി വോട്ട് ചെയ്യേണ്ടന്നാണ് ഉന്നതിയിലെ മനുഷ്യരുടെ തീരുമാനം. സ്വാമിയാറളക്കുടി, കൂടല്ലാറ് കുടി, വത്സപ്പെട്ടിക്കുടി തുടങ്ങി വട്ടവട പഞ്ചായത്തിലെ അഞ്ച് ആദിവാസി ഉന്നതികളിലെ ആളുകളാണ് വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്ക്കരണത്തിനൊരുങ്ങുന്നത്.

ഉന്നതികളിലേക്കുള്ള വർഷങ്ങളായി തകർന്നു കിടക്കുന്ന പാതയെങ്കിലും സഞ്ചാരയോഗ്യമാക്കണം എന്നാണ് ഇവരാവശ്യപെടുന്നത്. വഴി മോശമായതിനാൽ രോഗികളെ ചുമന്ന് കൊണ്ട് പോകുന്നത് സ്ഥിരം സംഭവമാണ്. വോട്ടെടുപ്പിൻ്റെ ഭാഗമാകില്ലെന്നു മാത്രമല്ല രാഷ്ട്രീയ കക്ഷികളെ സ്ഥാനാർത്ഥികളെ നിർത്താനും അനുവദിക്കില്ലെന്നാണ് ഊരുകളുടെ തീരുമാനം.



TAGS :

Next Story