കാറപകടത്തിൽ വാവ സുരേഷിന് പരിക്ക്

ഇടിച്ച വാഹനത്തില്‍ ഒൻപതുദിവസം പ്രായമായ കുഞ്ഞുമുണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-01-17 15:31:18.0

Published:

17 Jan 2022 3:31 PM GMT

കാറപകടത്തിൽ വാവ സുരേഷിന് പരിക്ക്
X

വാവ സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് തിരുവനന്തപുരം പോത്തൻകോട്ടായിരുന്നു സംഭവം.

അപകടത്തിൽ വാവ സുരേഷിന് പരിക്കേറ്റു. തലയ്ക്കാണ് പരിക്കുള്ളത്. അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒൻപതുദിവസം പ്രായമായ കുഞ്ഞുൾപ്പെടെയാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നത്. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. പരിക്കേറ്റവരെയെല്ലാം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Summary: Vava Suresh injured in car accident

TAGS :

Next Story