Quantcast

വെന്‍റിലേറ്റർ മാറ്റിയതിന് ശേഷം വാവ സുരേഷിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നു

56 മണിക്കൂർ നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് വാവ സുരേഷിന്‍റെ ആരോഗ്യ നിലയിൽ ആശ്വാസകരമായ വാർത്ത വന്നത്

MediaOne Logo

ijas

  • Updated:

    2022-02-04 02:16:54.0

Published:

4 Feb 2022 1:42 AM GMT

വെന്‍റിലേറ്റർ മാറ്റിയതിന് ശേഷം വാവ സുരേഷിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നു
X

പാമ്പുകടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നു. വെന്‍റിലേറ്റർ മാറ്റിയതിന് ശേഷം നല്ല പുരോഗതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

56 മണിക്കൂർ നീണ്ട ചികിത്സയ്ക്ക് ഒടുവിലാണ് വാവ സുരേഷിന്‍റെ ആരോഗ്യ നിലയിൽ ആശ്വാസകരമായ വാർത്ത വന്നത്. ഇന്നലെ കണ്ണു തുറക്കുകയും സ്വന്തമായി ശ്വസിക്കുകയും ചെയ്തതോടെ വെന്‍റിലേറ്ററിൽ നിന്നും മാറ്റുകയായിരുന്നു. അതിന് ശേഷം കാര്യമായ പ്രശ്നങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തില്ല. നല്ല പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം തിരികെ കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്. പ്രതികരണ ശേഷിയും തിരിച്ച് കിട്ടി. എങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും ഉടൻ പുറത്തിറക്കാൻ സാധിക്കില്ലെന്നാണ് പറയുന്നത്. അടുത്ത 12 മണിക്കൂർ നിർണായകമാണ്. മരുന്നുകളോട് പ്രതികരിക്കുന്നത് ശുഭ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ന് 10 മണിയോടെ ഇറങ്ങുന്ന മെഡിക്കൽ ബുള്ളറ്റിനിൽ ആരോഗ്യ നിലയുടെ പുതിയ വിവരങ്ങൾ ഉണ്ടാകും.

ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയിൽവെച്ച് തിങ്കളാഴ്ച 4.30-ഓടെയാണ് വാവ സുരേഷിന് പാമ്പ് കടിയേറ്റത്. ഏഴടി നീളമുള്ള മൂർഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെ പൊടുന്നനെ വളഞ്ഞുവന്ന് സുരേഷിന്‍റെ വലതുതുടയിൽ കടിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാവ സുരേഷിന്‍റെ ചികിത്സക്കായി ഡോക്ടർമാരുടെ പ്രത്യേക സംഘത്തെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ചികിത്സയുടെ മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നത്.

Summary:Vava Suresh, who is undergoing treatment for a snake bite, is recovering well.

TAGS :

Next Story