Quantcast

വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; മലപ്പുറത്ത് മരുന്ന് വിതരണം മുടങ്ങി

സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനു കീഴിലാണ് നഗരസഭകളും കോർപ്പറേഷനുകളും കേന്ദ്രീകരിച്ച് വയോമിത്രം പദ്ധതിയുടെ നടത്തിപ്പ്

MediaOne Logo

Web Desk

  • Published:

    30 Nov 2021 1:06 AM GMT

വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; മലപ്പുറത്ത് മരുന്ന് വിതരണം മുടങ്ങി
X

വയോജനങ്ങൾക്ക് ആശ്വാസമായിരുന്ന സാമൂഹ്യ സുരക്ഷാ മിഷന്‍റെ വയോമിത്രം ചികിത്സാ പദ്ധതി പ്രതിസന്ധിയിൽ. പദ്ധതി പ്രകാരമുള്ള മരുന്ന് വിതരണം മലപ്പുറത്ത് മുടങ്ങി.

സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനു കീഴിലാണ് നഗരസഭകളും കോർപ്പറേഷനുകളും കേന്ദ്രീകരിച്ച് വയോമിത്രം പദ്ധതിയുടെ നടത്തിപ്പ്. സൗജന്യ മരുന്നും ചികിത്സയും നിത്യരോഗികളായ വയോജനങ്ങൾക്ക് വലിയ ആശ്രയമായിരുന്നു. മരുന്ന് മുടങ്ങിയാൽ ആരോഗ്യ നില മോശമാകുന്നവരടക്കമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ , മലപ്പുറം ജില്ലയിൽ കഴിഞ്ഞ മൂന്നുമാസമായി വയോമിത്രം വഴിയുള്ള പ്രധാന മരുന്നുകളുടെ വിതരണം നടക്കുന്നില്ല .

മരുന്നുകൾ നൽകിയിരുന്ന സർക്കാർ സ്ഥാപനമായ കേരളാ മെഡിക്കൽ സർവീസ്‌ കോർപ്പറേഷന് ഭീമമായ തുക കുടിശിക വന്നതോടെയാണ് മരുന്ന് വിതരണം നിലച്ചതെന്നാണ് നഗരസഭകൾക്ക് ലഭിക്കുന്ന വിവരം. മലപ്പുറം ജില്ലയിൽ 25000 ത്തോളം വയോജനങ്ങളാണ് സ്ഥിരമായി പദ്ധതിയെ ആശ്രയിച്ചിരുന്നത് .മരുന്ന് വിതരണം മുടങ്ങിയതോടെ പലരുടെയും ആരോഗ്യ നിലയെയും ബാധിച്ചിട്ടുണ്ട് . ആശുപത്രികളിൽ ചികിത്സ തേടാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത നിർധനരെയാണ് പദ്ധതി മുടങ്ങിയത് സാരമായി ബാധിച്ചത്.



TAGS :

Next Story