Quantcast

ആര്‍എസ്എസ് പരിപാടിയില്‍ വീണ്ടും വൈസ് ചാന്‍സലര്‍; കാഞ്ഞങ്ങാട്ട് ആര്‍എസ്എസ് ശതാബ്ദി ചടങ്ങില്‍ മുഖ്യാതിഥിയായത് കേരള കേന്ദ്ര സര്‍വകലാശാല വിസി

പ്രത്യേകമായി ക്ഷണിച്ച വ്യക്തികൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് കേന്ദ്ര സർവകലാശാല വി.സി മുഖ്യാതിഥിയായി എത്തിയത്

MediaOne Logo

Web Desk

  • Published:

    25 Jun 2026 4:19 PM IST

ആര്‍എസ്എസ് പരിപാടിയില്‍ വീണ്ടും വൈസ് ചാന്‍സലര്‍; കാഞ്ഞങ്ങാട്ട് ആര്‍എസ്എസ് ശതാബ്ദി ചടങ്ങില്‍ മുഖ്യാതിഥിയായത് കേരള കേന്ദ്ര സര്‍വകലാശാല   വിസി
X

കാസർകോട്: ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത് കേന്ദ്ര സർവകലാശാല വിസി. കാഞ്ഞങ്ങാട് നടന്ന ആർഎസ്എസ് പരിപാടിയിലാണ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാല വിസി സിദ്ധു പി.അൽ​ഗൂർ മുഖ്യാതിഥിയായി പങ്കെടുത്തത്. ആർഎസ്എസ് ശതാബ്ദിയോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

കാഞ്ഞങ്ങാട്ടെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് ആർഎസ്എസ് കാഞ്ഞങ്ങാട് ജില്ലാ ഘടകം ശതാബ്ദിയോടനുബന്ധിച്ച് പരിപാടി നടത്തിയത്. 'സാഗർ വൈചാരിക സദസ്' എന്ന പേരിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു പരിപാടി. പ്രത്യേകമായി ക്ഷണിച്ച വ്യക്തികൾ മാത്രം പങ്കെടുത്ത സദസിലാണ് കേന്ദ്ര സർവ്വകലാശാല വി.സി മുഖ്യാതിഥിയായി എത്തിയത്. വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും സംവാദങ്ങളും ഉൾപ്പെടുത്തിയ ചടങ്ങിലാണ് വി.സി സിദ്ധു പി. അൽഗൂറും പങ്കെടുത്തത്.

നേരത്തെ, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാ​ഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാല വിസിമാർ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. ആരോ​ഗ്യ സർവകലാശാല വിസി ഡോക്ടർ മോഹൻ കുന്നുമ്മൽ, എം.ജി സർവകലാശാല വിസി ഡോ.ഡി. മാവൂത്ത്, മലയാളം സർവകലാശാല വിസി ചുമതലയുള്ള സി.ആർ പ്രസാദ് എന്നിവരാണ് സംഘപരിവാർ വേദിയിൽ എത്തിയത്.

TAGS :

Next Story