Quantcast

ആർ.എസ്.എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നു, നിയമപരമായി നേരിടും: വി.ഡി സതീശൻ

സജി ചെറിയാന്റെ ഭരണഘടനാ നിന്ദ പ്രസംഗത്തിലെ വാചകങ്ങൾ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്സിലേതാണെന്ന സതീശന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു ആര്‍.എസ്.എസ് നോട്ടീസ് അയച്ചത്.

MediaOne Logo

Web Desk

  • Updated:

    2022-07-09 07:44:08.0

Published:

9 July 2022 11:04 AM IST

ആർ.എസ്.എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നു, നിയമപരമായി നേരിടും: വി.ഡി സതീശൻ
X

എറണാകുളം: ഗോൾവാൾക്കറുടെ ബഞ്ച് ഓഫ് തോട്സിലെ വാക്കുകള്‍ സംബന്ധിച്ച് താന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആര്‍ എസ് എസ് അയച്ച നോട്ടീസ് അയച്ചത് വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

ആർ.എസ്.എസിന്റേത് വിചിത്രമായ നോട്ടീസാണ്. നോട്ടീസിനെ നിയമപരമായി നേരിടും. വിചാരധാരയിലെ വരികളും സജി ചെറിയാന്റെ വാക്കുകളും തമ്മിൽ എന്താണ് വ്യത്യാസമെന്നും സതീശന്‍ ചോദിച്ചു. സജി ചെറിയാന്റെ ഭരണഘടനാ നിന്ദ പ്രസംഗത്തിലെ വാചകങ്ങൾ ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്സിലേതാണെന്ന സതീശന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു ആര്‍.എസ്.എസ് നോട്ടീസ് അയച്ചത്.

ഭീഷണി അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. ആരെ പേടിപ്പിക്കാനാണ് നോട്ടീസെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി തുടങ്ങുമെന്നാണ് ആർഎസ്എസ് സതീശന് നല്‍കിയ നോട്ടിസില്‍ പറയുന്നത്. പുസ്തകത്തിൽ ആ ഭാഗം എവിടെയാണെന്നു കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സജി ചെറിയാൻ രാജിവയ്ക്കണമെന്നു പറഞ്ഞുള്ള വാർത്താ സമ്മേളനത്തിലും തുടർന്നുള്ള പ്രസ്താവനകളിലും സജി ചെറിയാന്റേത് ആർഎസ്എസിന്റെ ഭാഷയാണെന്ന് വി.ഡി.സതീശൻ കുറ്റപ്പെടുത്തിയിരുന്നു. ഗോൾവൾക്കറിന്റെ 'ബഞ്ച് ഓഫ് തോട്സ്' എന്ന പുസ്തകത്തിൽ ഇതേ പരാമർശവും നിലപാടും ഉണ്ടെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്ന് ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു.

TAGS :

Next Story