Quantcast

നിയമനം നിയമവിരുദ്ധമെങ്കിൽ വിസിയെ പുറത്താക്കാൻ ഗവർണർ തയ്യാറാകണം: വിഡി സതീശൻ

ഗവർണർ ചാൻസിലർ പദവിയിൽ ഇരുന്ന് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ്

MediaOne Logo

Web Desk

  • Updated:

    2022-01-02 06:33:30.0

Published:

2 Jan 2022 6:21 AM GMT

നിയമനം നിയമവിരുദ്ധമെങ്കിൽ വിസിയെ പുറത്താക്കാൻ ഗവർണർ തയ്യാറാകണം: വിഡി സതീശൻ
X

കണ്ണൂർ വിസി നിയമനം നിയമവിരുദ്ധമെങ്കിൽ പുറത്താക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാകണമെന്നും തെറ്റുപറ്റിയെന്നു അദ്ദേഹം തന്നെ പറഞ്ഞിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണർ വിമർശനത്തിനു അതീതനല്ലെന്നും സർക്കാർ നിർബന്ധിക്കുമ്പോൾ അതിനനുസരിച്ച് പ്രവർത്തിച്ച അദ്ദേഹവും കുറ്റക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ സർക്കാറിനെയും ഗവർണറെയും വിമർശിക്കുമെന്നും കെ സുരേന്ദ്രന്റെ മെഗഫോണല്ല പ്രതിപക്ഷ നേതാവെന്നും സതീശൻ പറഞ്ഞു.

പ്രസിഡന്റിന് ഡി ലിറ്റ് നൽകണമെന്ന് ഗവർണർക്ക് പറയാമെന്നും എന്നാൽ വിസിയുടെ ചെവിയിൽ സ്വകാര്യമായി പറയേണ്ടതല്ലെന്നും നടപടികൾ പാലിച്ച് ചെയ്യണമെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഗവർണർ ചാൻസിലർ പദവിയിൽ ഇരുന്ന് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. ഒരു സംഭവം ഉണ്ടാകുമ്പോൾ ഒറ്റപ്പെട്ട സംഭവം എന്ന് പറയുന്നത് സ്ഥിരം രീതിയാണെന്നും എസ്പിമാർ സിപിഎം ജില്ലാ സെക്രട്ടറിയുടെ കീഴിലാണെന്നും പൊലീസിന്റെ ലൈൻ ഓഫ് കണ്ട്രോൾ നഷ്ടമായെന്നും സതീശൻ പരിഹസിച്ചു. പൊലീസ് എന്ത് തെറ്റ് ചെയ്താലും മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്നും ഭയം മൂലം സ്ത്രീകൾക്ക് സ്റ്റേഷനിൽ പോകാൻ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പറയുന്നതാണ് പാർട്ടി നിലപാടെന്നും പാർട്ടിയിൽ ഭിന്നാഭിപ്രായം ഇല്ലെന്നും എന്നാൽ മുതിർന്ന നേതാവായ രമേശ് ചെന്നിത്തലയ്ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Opposition leader VD Satheesan has said that the governor should be prepared to expel the Kannur VC if the appointment is illegal and that he himself has said that it was a mistake.

TAGS :

Next Story