വാളയാര്‍ ആൾക്കൂട്ടക്കൊല; കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട സാഹചര്യമെന്ന് വി.ഡി സതീശൻ
പിന്നിൽ മലയാളികളാണെന്നത് ലജ്ജാകരമാണെന്നും സതീശൻ

തിരുവനന്തപുരം: വാളയാറിലെ ആൾക്കൂട്ടകൊലയിൽ കേരളം ലജ്ജിച്ച് തല താഴ്ത്തേണ്ട സാഹചര്യമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പിന്നിൽ മലയാളികളാണെന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
രാം നാരായണിന്‍റെ കുടുംബത്തിന്‍റെ ആവശ്യം സർക്കാർ അംഗീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാർ അർഹമായ നഷ്ട പരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം കൊലപാതകത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ . ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കും. പുതിയ വകുപ്പുകൾ ചേർത്ത് എഫ്ഐആര്‍ പുതുക്കും. ബംഗ്ലാദേശിയാണോ എന്ന് ചോദിക്കുന്നത് വീഡിയോയിൽ ഉണ്ട് . ഇതാണോ കൊലപാതകത്തിന് കാരണമെന്ന് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ പറഞ്ഞു.
Next Story
Adjust Story Font
16

