Quantcast

'ഉത്തരം കിട്ടാത്തപ്പോൾ മന്ത്രി കൊഞ്ഞനം കുത്തിക്കാണിക്കുന്നു'; റിയാസിനെതിരെ വി.ഡി സതീശൻ

''പ്രതിപക്ഷം ഒന്നും പറയാൻ പാടില്ലെന്നത് മന്ത്രിയുടെ അസഹിഷ്ണുതയാണ്''

MediaOne Logo

Web Desk

  • Updated:

    2022-08-09 14:13:57.0

Published:

9 Aug 2022 4:58 PM IST

ഉത്തരം കിട്ടാത്തപ്പോൾ മന്ത്രി കൊഞ്ഞനം കുത്തിക്കാണിക്കുന്നു; റിയാസിനെതിരെ വി.ഡി സതീശൻ
X

തിരുവനന്തപുരം: റോഡിലെ കുഴികളടക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ ചോദ്യങ്ങൾക്ക് പൊതുമരാമത്ത് മന്ത്രി മറുപടി പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉത്തരം കിട്ടാത്തപ്പോൾ മന്ത്രി കൊഞ്ഞനം കുത്തിക്കാണിക്കുകയാണ്. ദേശീയ സംസ്ഥാന പാതകളിൽ അപകടം ഉണ്ടായി ആളുകൾ മരിക്കുന്നുവെന്ന് ഹൈക്കോടതി വരെ സർക്കാരിനെ വിമർശിച്ചു. റോഡിലെ കുഴികളെ കുറിച്ച് ചോദിക്കുമ്പോൾ എന്റെ മനസിലെ കുഴിയടക്കാനാണ് പറയുന്നതെന്നും അദ്ദേഹം കളിയാക്കി. പ്രതിപക്ഷം ഒന്നും പറയാൻ പാടില്ലെന്നത് മന്ത്രിയുടെ അസഹിഷ്ണുതയാണെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു.

അതേസമയം ദേശീയപാതയിലെ കുഴിയടക്കുന്നത് അശാസ്ത്രീയമാണെന്ന് പി.ഡബ്ല്യൂഡിയും വ്യക്തമാക്കി. ദേശീയ പാതയിലെ കുഴിയടയ്ക്കൽ അടിയന്തരമായി പരിശോധിക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്.

ഇടപ്പളളി- മണ്ണൂത്തി ദേശിയപാതയിലെ അറ്റകുറ്റപ്പണി തൃശൂർ- എറണാകുളം കലക്ടർമാർ പരിശോധിക്കണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയിരുന്നു. ഒരാഴ്ചക്കുളളിൽ സംസ്ഥാനത്തെ മുഴുവൻ റോഡുകളുടെയും അററകുറ്റപ്പണി നടത്താൻ കോടതി ഇന്നലെ നിർദേശിച്ചിരുന്നു.

TAGS :

Next Story