Quantcast

ഡിസിസി പട്ടികയെ ചൊല്ലിയുള്ള വിവാദങ്ങൾ അടഞ്ഞ അധ്യായമെന്ന് വിഡി സതീശൻ

പരസ്യ പതികരണം പാടില്ല എന്ന സംഘടന തീരുമാനം താൻ ലംഘിക്കില്ല.സംഘടനാകാര്യങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റ് മറുപടി പറയും .ആർ.എസ്.പിയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും സതീശൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    31 Aug 2021 6:38 AM GMT

ഡിസിസി പട്ടികയെ ചൊല്ലിയുള്ള വിവാദങ്ങൾ അടഞ്ഞ അധ്യായമെന്ന്  വിഡി സതീശൻ
X

ഡി.സി.സി പട്ടികയെ ചൊല്ലിയുള്ള വിവാദങ്ങൾ അടഞ്ഞ അധ്യായമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പരസ്യ പതികരണം പാടില്ല എന്ന സംഘടന തീരുമാനം താൻ ലംഘിക്കില്ല.സംഘടനാകാര്യങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റ് മറുപടി പറയും .ആർ.എസ്.പിയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും സതീശൻ പറഞ്ഞു.

അതേസമയം എ.ഐ.സി.സി ജനറല്‍‌ സെക്രട്ടറി കെ.സി വേണുഗോപാലിനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി മുന്‍ സെക്രട്ടറി പി.എസ് പ്രശാന്ത് രംഗത്ത് എത്തി. കോണ്‍ഗ്രസില്‍ നിന്ന് കോണ്‍ഗ്രസിനെ നശിപ്പിക്കുന്നയാളാണ് കെ.സി വേണുഗോപാലെന്ന് പ്രശാന്ത് പറഞ്ഞു. ഡി.സി.സി അധ്യക്ഷ സ്ഥാനങ്ങളില്‍ വേണുഗോപാല്‍ അനാവശ്യമായി ഇടപെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പാലോട് രവിക്ക് സമ്മാനമായാണ് നേതൃത്വം ഡിസിസി അധ്യക്ഷ പദവി നല്‍കിയതെന്നും പ്രശാന്ത് പറഞ്ഞു .ഇന്നലെ പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെ അദ്ദേഹം രാജിവെച്ചിരുന്നു.

അതേസമയം തന്റെ സസ്പെൻഷൻ പിൻവലിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ ശിവദാസൻ നായർ പറഞ്ഞു. കെ.പി.സി.സിക്ക് നല്‍കിയ വിശദീകരണത്തിലാണ് ആവശ്യമുന്നയിച്ചത്. നേതൃത്വത്തെ വിമർശിച്ചിട്ടില്ലെന്നും വിമർശനം സദുദ്ദേശപരമാണെന്നുമാണ് വിശദീകരണം. ഇ മെയിൽ മുഖേനയാണ് കെ. പ്രസിഡന്റ് കെ സുധാകരന് ശിവദാസൻ നായർ മറുപടി നൽകിയത്.

TAGS :

Next Story