Quantcast

പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു

90 വയസായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-09-20 05:42:30.0

Published:

20 Sept 2024 11:11 AM IST

Velayudhan Panikkassery
X

തൃശൂര്‍: പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു.90 വയസായിരുന്നു. സംസ്കാരം പിന്നീട്. കേരളചരിത്രം തിരുത്തിക്കുറിച്ച മഹാസംഭവങ്ങള്‍, കേരളചരിത്രം, സിന്ധുനദീതടസംസ്‌കാരവും പ്രാചീനഭാരതത്തിലെ സര്‍വകലാശാലകളും, കേരളോല്‍പ്പത്തി, കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ തുടങ്ങിയ അനേകം ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്.

കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂൾ മാനേജരും ദീനദയാൽ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായിരുന്നു വേലായുധൻ പണിക്കശ്ശേരി.

TAGS :

Next Story