ആലുവ ദേശീയപാത വഴിയോരക്കച്ചവടം ഒഴിപ്പിക്കാൻ എത്തിയ വനിതാ ജീവനക്കാർക്ക് നേരെ വധഭീഷണി മുഴക്കി കച്ചവടക്കാർ
സംഭവത്തിൽ ഉദ്യോഗസ്ഥർ റൂറൽ എസ്പിക്ക് പരാതി നൽകി
ആലുവ: ആലുവയിൽ ദേശീയപാതയോരത്തെ വഴിയോരക്കച്ചവടം ഒഴിപ്പിക്കാൻ എത്തിയ വനിതാ ജീവനക്കാർക്ക് നേരെ അസഭ്യവർഷവും വധഭീഷണിയും മുഴക്കി കച്ചവടക്കാർ. സംഭവത്തിൽ നഗരസഭാ സെക്രട്ടറി, റൂറൽ എസ്പിക്ക് പരാതി നൽകി.
രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാം തവണയാണ് ദേശീയപാത ആലുവ ബൈപ്പാസിനോട് ചേർന്ന റോഡിൽ വഴിയോരക്കച്ചവടക്കാരെ നഗരസഭ ഒഴിപ്പിക്കുന്നത്. ഗതാഗതക്കുരുക്കിന് പുറമേ റോഡ് കയ്യേറി നടത്തുന്ന വഴിയോര കച്ചവടങ്ങൾ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയെ തുടർന്നാണ് നഗരസഭ നടപടിക്ക് ഇറങ്ങിയത്. മൂന്ന് വനിത ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കച്ചവടം ഒഴിപ്പിക്കാൻ എത്തിയ ഉദ്യോഗസ്ഥർക്ക് നേരെ കച്ചവടക്കാർ അസഭ്യവർഷവും വധഭീഷണി മുഴക്കുകയായിരുന്നു. രണ്ടു മണിക്കൂറോളം കച്ചവടക്കാർ പ്രതിഷേധിച്ചു.
റോഡരികിൽ പലസ്ഥലത്തും അതിഥി തൊഴിലാളികളെ വെച്ച് കച്ചവടം നടത്തുന്നതിന്റെ പിന്നിൽ ഒരേ സംഘമാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർ റൂറൽ എസ്പിക്ക് പരാതി നൽകി.
Adjust Story Font
16

