വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാന് ഫർസാനയോടും വൈരാഗ്യം
പണയം വെക്കാൻ നൽകിയ മാല തിരികെ ചോദിച്ചതാണ് കാരണം

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന് പെൺസുഹൃത്ത് ഫർസാനയോടും വൈരാഗ്യമുണ്ടായിരുന്നതായി മൊഴി. പണയം വെക്കാൻ നൽകിയ മാല തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിന് കാരണം.
മാതാവ് ഷെമിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് ഫർസാനയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. മുളക്പൊടി വാങ്ങി കയ്യിൽ സൂക്ഷിച്ചിരുന്നു. കൊലപാതക സമയത്ത് ആരെങ്കിലും വന്നാൽ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. ഫർസാനയുടെ മാല തിരികെ എടുത്ത് നൽകനാണ് പിതാവ് അബ്ദുൽ റഹീമിൻ്റെ കാർ പണയപ്പെടുത്തിയതെന്നും മൊഴിയിൽ പറയുന്നു.
മാതാവിൻ്റെ തലക്കടിച്ച ശേഷം മുറി പൂട്ടി താക്കോൽ ഫ്ലഷ് ടാങ്കിൽ ഉപേക്ഷിച്ചു. ഈ താക്കോൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മതാവ് മരിച്ചുവെന്ന് കരുതിയതിനാലാണ് മറ്റുള്ളവരെ കൊല്ലാൻ തീരുമാനിച്ചത്. പ്രിയപ്പെട്ടവരെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും അഫാൻ മൊഴി നൽകി. ശനിയാഴ്ച പൊലീസ് അഫാനുമായി വിവിധയിടങ്ങളിൽ തെളിവെടുപ്പ് നടത്തി.
Adjust Story Font
16

