ഡൽഹിയിൽ കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി വേണു രാജാമണി

ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം.

MediaOne Logo

Web Desk

  • Updated:

    2021-09-15 11:41:43.0

Published:

15 Sep 2021 11:17 AM GMT

ഡൽഹിയിൽ കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി വേണു രാജാമണി
X

മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ വേണു രാജാമണിയെ ഡൽഹിയിൽ കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. ചീഫ് സെക്രട്ടറി റാങ്കിലാണ് നിയമനം.

നെതർലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായിരുന്നു വേണു രാജാമണി. അന്താരാഷ്ട്ര ബന്ധങ്ങളിലെ അദ്ദേഹത്തിന്‍റെ വൈദഗ്ധ്യവും ധാരണയും ശ്രദ്ധേയമാണ്. ഹോങ്കോങ്, ബീജിംഗ്, ജനീവ, ദുബായ്, വാഷിംഗ്ടൺ ഡി.സി എന്നിവടങ്ങളിലെല്ലാമായി നയതന്ത്രരംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.

ഹേഗിലെ രാസായുധ നിരോധന സംഘടന(ഒപിസിഡബ്ല്യു) യിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്ന കാലത്തെ ഇടപെടൽ ശ്രദ്ധേയമാണ്. പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ 2012 മുതൽ 2017 വരെ അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറിയായിരുന്നു. യശ്വന്ത് സിന്‍ഹ വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ ഓഫീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

TAGS :

Next Story