Quantcast

''അമ്മാതിരി വർത്താനം ഇങ്ങോട്ട് വേണ്ട''; ''ഇമ്മാതിരി വർത്താനം ഇങ്ങോട്ടും വേണ്ട''- കാര്യോപദേശക സമിതിയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്‌പോര്

കോൺഗ്രസിന്റെ സമരാഗ്നി നടക്കുന്നതിനാൽ സഭാ സമ്മേളനം ക്രമീകരിച്ച് സഹകരിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. നിങ്ങൾ വലിയ സഹകരണമാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

MediaOne Logo

Web Desk

  • Published:

    29 Jan 2024 8:02 AM GMT

Verbal attack between CM And leader of opposition
X

തിരുവനന്തപുരം: കാര്യോപദേശക സമിതി യോഗത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ രൂക്ഷമായ വാക്‌പോര്. കോൺഗ്രസിന്റെ സമരാഗ്നി ജാഥ നടക്കുന്നതുകൊണ്ട് ബജറ്റ് സമ്മേളനം മാറ്റണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ നിങ്ങൾ വലിയ സഹകരണമാണല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

മാർച്ച് 27 വരേയാണ് നിയമസഭാ സമ്മേളനം തീരുമാനിച്ചിട്ടുള്ളത്. ഫെബ്രുവരി ഒമ്പതിനാണ് കോൺഗ്രസ് ജാഥ തുടങ്ങുന്നത്. ഈ സാഹചര്യത്തിൽ സഭാ സമ്മേളനത്തിൽ ചില ക്രമീകരണങ്ങൾ പ്രതപക്ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കാര്യോപദേശക സമിതിയിൽ പ്രതിപക്ഷനേതാവ് ഈ ആവശ്യമുന്നയിച്ചപ്പോഴുള്ള മുഖ്യമന്ത്രിയുടെ പ്രതികരണമാണ് തർക്കത്തിന് കാരണമായത്.

നിങ്ങൾ വലിയ സഹകരണമാണല്ലോ, അമ്മാതിരി വർത്താനമൊന്നും ഇങ്ങോട്ട് വേണ്ട എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇമ്മാതിരി വർത്താനം മുഖ്യമന്ത്രി തന്നോടും പറയേണ്ട നിങ്ങൾ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് ഇറങ്ങിപ്പോവുകയായിരുന്നു. ബജറ്റ് അവതരണം അഞ്ചാം തീയതി തന്നെ നടക്കും. അതേസമയം ബജറ്റ് സമ്മേളനം ഫെബ്രുവരി 15 വരെ വെട്ടിക്കുറച്ചിട്ടുണ്ട്.

TAGS :

Next Story