Quantcast

'ആൽ മരങ്ങൾ പെട്ടെന്ന് ഉണങ്ങിപ്പോവുന്നതിന് പിന്നിൽ ആൽ ജിഹാദ്'; ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ ജിഹാദുകളെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി

നൂറിലധികം ജിഹാദുകളിൽ കേരളം സംഭാവന ചെയ്ത പുതിയ ജിഹാദാണ് ആൽ ജിഹാദ് എന്ന് അനിൽ വിളയിൽ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-12-06 01:30:17.0

Published:

5 Dec 2025 9:35 PM IST

ആൽ മരങ്ങൾ പെട്ടെന്ന് ഉണങ്ങിപ്പോവുന്നതിന് പിന്നിൽ ആൽ ജിഹാദ്; ഓരോ ദിവസവും പുറത്തുവരുന്നത് പുതിയ ജിഹാദുകളെന്ന് വിഎച്ച്പി ജനറൽ സെക്രട്ടറി
X

കോഴിക്കോട്: മെഡിക്കൽ ജിഹാദിന് പുറമെ ഇപ്പോൾ ആൽ ജിഹാദും നടക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ. ആൽ മരങ്ങൾ പെട്ടെന്ന് ഉണങ്ങിപ്പോവുന്നതിന് പിന്നിൽ ആൽ ജിഹാദാണ്. ആൽ മരങ്ങൾ നശിച്ചാൽ അതിന്റെ പരിസരത്തേത് തങ്ങളുടെ ആശയം എത്തിക്കാമെന്നാണ് ചില ആളുകൾ വിചാരിക്കുന്നത്. നൂറിലധികം ജിഹാദുകളിൽ കേരളം സംഭാവന ചെയ്ത പുതിയ ജിഹാദാണ് ആൽ ജിഹാദ് എന്ന് അനിൽ പറഞ്ഞു. ദിനംപ്രതി പുതിയ ജിഹാദുകൾ പുറത്തുവരികയാണ്. ഹിന്ദു സമൂഹം ജാഗ്രതയോടെ ഇരിക്കണമെന്നും അനിൽ വിളയിൽ പറഞ്ഞു.

മലപ്പുറം ജില്ലയിൽ ഒരു മുസ്‌ലിം എംഎൽഎ മാത്രമേ ഉള്ളൂ. ഭാവിയിൽ ഹിന്ദു എംഎൽഎ ഇല്ലാത്ത ജില്ലകൾ പോലും കേരളത്തിലുണ്ടാവും. ഹിന്ദു ജനസംഖ്യ കുറയുമ്പോൾ മുസ്‌ലിം ജനസംഖ്യ വർധിച്ചുവരികയാണ്. കേരളത്തിലെ എല്ലാ ചർച്ചയും ഹിന്ദു കേന്ദ്രീകൃതമാവുകയാണ്. ശബരിമലയിലെ സ്വർണക്കൊള്ള ചർച്ചയാകുന്നില്ല. പാദപൂജയും ഭാരതാംബയുടെ ചിത്രവും ഗണഗീതം പാടുന്നതുമെല്ലാം വിവാദമാക്കുകയാണ്. കേരളത്തിലെ എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിൽ അഡ്മിഷൻ നേടിയ കുട്ടികളുടെ എണ്ണം വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. അതിൽ 25 ശതമാനവും ഒരൊറ്റ ജില്ലയിൽ നിന്നായിരുന്നു എന്നും അനിൽ വ്യക്തമാക്കി.



TAGS :

Next Story