Quantcast

അവകാശവാദം ആവര്‍ത്തിച്ച് ഗുരുമൂര്‍ത്തി; 'വേളാങ്കണ്ണി, പാലയൂര്‍, മലയാറ്റൂര്‍, കൊരട്ടി മുത്തി... എല്ലാം ക്രൈസ്തവ അധിനിവേശങ്ങള്‍'

യഹോവ മാനുഷിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ സങ്കല്‍പമെന്നും വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി

MediaOne Logo

Web Desk

  • Updated:

    2026-11-01 07:24:11

Published:

1 Nov 2026 12:29 PM IST

vidyasagar gurumoorthy again claims christian churches hindu temples
X

തിരുവനന്തപുരം: രാജ്യത്തെ പ്രധാന ക്രൈസ്തവ തീര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളി, മുരുകന്റെ ക്ഷേത്രമാണെന്ന വാദം ആവര്‍ത്തിച്ച് തീവ്ര ഹിന്ദുത്വ പ്രചാരകന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തി. 'വേളാങ്കണ്ണി, മലയാറ്റൂര്‍, പാലയൂര്‍, കൊരട്ടി മുത്തി, പാഞ്ചാലിമേട്, നിലയ്ക്കല്‍, തുടങ്ങി അനേകം ഇടങ്ങളില്‍ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളില്‍ നടത്തിയ അധിനിവേശമാണ്' എന്ന് ഗുരുമൂര്‍ത്തി അവകാശപ്പെടുന്നു. യഹോവ എന്ന ദൈവ സങ്കല്‍പം മാനുഷിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ സങ്കല്‍പമാണെന്നും വാദിക്കുന്നുണ്ട്. വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രമാണെന്ന വാദം രൂക്ഷ വിമര്‍ശനം നേരിടുന്നതിനിടെയാണ് ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നത്.

യേശു എന്നത് ഒരു ചരിത്രപുരുഷനല്ലെന്നും വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലില്‍ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രമെന്നും ഇയാള്‍ പറയുന്നു. മേരി എന്ന വനിതയുടെ പേരില്‍ ലോകമെമ്പാടും ഉയര്‍ന്ന ആരാധനാലയങ്ങളില്‍ ആരാധിക്കപ്പെടുന്ന മേരി ഒരു ദേവിയായി ആരാധിക്കപ്പെടുന്നത് ബൈബിളിന് വിരുദ്ധമാണ്. സെന്റ് തോമസ് എന്നൊരാള്‍ ബൈബിളും, കുരിശുമായി വന്ന് ഏഴരപ്പള്ളികള്‍ സ്ഥാപിച്ചു എന്നതിന് യാതൊരു ചരിത്രപരമായ തെളിവുമില്ല. ക്രൂരവും നിന്ദ്യവുമായ മതയുദ്ധങ്ങളും, വിചാരണത്തീയും മൂലം വളര്‍ത്തിയ മതമാണ് ക്രിസ്തുമതം. അത് പ്രചരിപ്പിക്കുന്ന സ്‌നേഹം കാപട്യമാണെന്നും ഗുരുമൂര്‍ത്തി പറയുന്നു.

വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുടെ പോസ്റ്റ്...

പ്രിയപ്പെട്ടവരെ, കത്തോലിക്കാ സഭയിൽ നിന്നും ഒരാൾ പോലും എൻ്റെ വെല്ലുവിളി സ്വീകരിച്ച് മുന്നോട്ട് വന്നിട്ടില്ല.

എന്നാൽ, വെല്ലുവിളി സ്വീകരിക്കുന്നു എന്ന മട്ടിൽ സ്വന്തം അജണ്ടക്കനുസരിച്ച് പെന്തക്കോസ്ത് ടീം വിളിച്ചിട്ടുണ്ടായിരുന്നു.

അതിൽ രണ്ടു പേരിൽ ഒരാൾ ഇറ്റലിയിൽ നിന്നും, മറ്റൊരാൾ പാലക്കാട്ടു നിന്നുമാണ് വിളിച്ചത്.

അവർക്ക് ഹിന്ദു ദൈവങ്ങൾക്കാണോ,യേശുവിനാണോ ശക്തിയും, ചരിത്രവും?

സനാതന ധർമ്മത്തിനാണോ ബൈബിളിനാണോ ഇന്നത്തെ ലോകത്തിന് പറ്റിയ മൂല്യങ്ങളുള്ളത്?

തുടങ്ങിയ കാര്യങ്ങളിൽ ചർച്ച വഴി തിരിച്ചു വിടാനാണ് താല്പര്യം.

എന്നാൽ ഞാൻ ഉയർത്തിയ ചോദ്യങ്ങളിൽ സംവാദം നടത്തുക എന്നത് ആദ്യം സംവാദത്തിന് ഒരുങ്ങിയ എൻ്റെ മിനിമം ആവശ്യമാണ്

എൻ്റെ പ്രധാന points ഇവയാണ്:

1. യേശു എന്നത് ഒരു ചരിത്രപുരുഷനല്ല.

വിശുദ്ധന്മാരാക്കപ്പെട്ടവരിലൂടെ ദൃശ്യം സിനിമാ മോഡലിൽ തിരിച്ചെഴുതി ഉണ്ടാക്കിയ ചരിത്രമാണ് മത ചരിത്രം

2 .മേരി എന്ന വനിതയുടെ പേരിൽ ലോകമെമ്പാടും ഉയർന്ന ആരാധനാലയങ്ങളിൽ ആരാധിക്കപ്പെടുന്ന മേരി ഒരു ദേവിയായി ആരാധിക്കപ്പെടുന്നത് ബൈബിളിന് വിരുദ്ധമാണ്.

3. വേളാങ്കണ്ണി, മലയാറ്റൂർ, പാലയൂർ, കൊരട്ടി മുത്തി, പാഞ്ചാലിമേട്, നിലയ്ക്കൽ, തുടങ്ങി അനേകം ഇടങ്ങളിൽ നടത്തിയ കുരിശു കൃഷി ഹൈന്ദവ സ്ഥലികളിൽ നടത്തിയ അധിനിവേശമാണ്.

4. യഹോവ എന്ന ദൈവ സങ്കല്പം മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമായ സങ്കല്പം ആണ്.

5. St. Thomas എന്നൊരാൾ ബൈബിളും, കുരിശുമായി വന്ന് ഏഴരപ്പള്ളികൾ സ്ഥാപിച്ചു എന്നതിന് യാതൊരു ചരിത്രപരമായ തെളിവുമില്ല.

6. ക്രൂരവും നിന്ദ്യവുമായ മതയുദ്ധങ്ങളും, വിചാരണത്തീയും മൂലം വളർത്തിയ മതമാണ് കൃസ്തുമതം. അത് പ്രചരിപ്പിക്കുന്ന സ്നേഹം കാപട്യമാണ്.

ഈ വിഷയങ്ങളാണ് പൊതുവേ ഞാൻ എൻ്റെ അഭിമുഖത്തിൽ ഉന്നയിച്ച വിഷയ ങ്ങൾ. ഇവയിലൂന്നി ചർച്ച ചെയ്യുവാൻ കത്തോലിക്കാ സഭയുടെ ആധികാരികമായ ഒരു പണ്ഡിതനു മാത്രമേ സാധിക്കൂ. കാരണം, ഇപ്പറഞ്ഞതിൽ യേശു, യഹോവ എന്നീ കഥാപാത്രങ്ങളിൽ മാത്രമേ പെന്തോകൾക്ക് സംവാദം നടത്താനാകൂ.

അവർക്ക് കൂടുതൽ താല്പര്യം ഹിന്ദു ദൈവങ്ങൾ പിശാചുക്കളും, യേശു ഏക സത്യ ദൈവവുമാണെന്നെ പൊളളയായ അവകാശവാദങ്ങളിലാണ്. അവരല്ല മേൽപ്പറഞ്ഞ ക്ഷേത്രങ്ങൾ അധീനതയിലാക്കിയതും കുരിശു നാട്ടിയതും.

എന്നാൽ അനിൽ കുമാർ അയ്യപ്പൻ, അനിൽ കൊടിത്തോട്ടം എന്നിവർ നടത്തുന്ന സ്ഥിരം ഹിന്ദു നിന്ദയെ തുറന്നുകാട്ടുവാൻ ഈ പ്രഥമ സംവാദത്തിനു ശേഷം മറ്റൊരു സംവാദം സംഘടിപ്പിക്കുകയോ, ഈ കതോലിക്കരുമായുള്ള യേശു ചരിത്ര ചർച്ചയിൽ അവർക്കുകൂടിയുള്ള ഉത്തരം നൽകുകയോ ചെയ്യാം.

TAGS :

Next Story