വിജിലൻസ് കൈക്കൂലി കേസ്;ഇഡി ഡയറക്ടറോട് രണ്ടാഴ്ചക്കകം കീഴടങ്ങാൻ കോടതി നിർദേശം
ഇഡി ഡയറക്ടർ ശേഖർ കുമാറിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് നിർദേശം

കൊച്ചി: വിജിലൻസ് കൈക്കൂലി കേസിൽ ഇഡി ഡയറക്ടർ ശേഖർ കുമാറിന് ജാമ്യം.ശേഖർ കുമാർ രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണങ്ങമെന്നും ഹൈക്കോടതി നിർദേശം. ഇന്ന് അനുവദിച്ച ജാമ്യ ഉത്തരവിലാണ് നിർദേശമുള്ളത്.
അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യം ചെയ്യാമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാമെന്നും ജാമ്യം നൽകിയ ഹൈക്കോടതി ഉത്തരവിലുണ്ട്. അറസ്റ്റ് ചെയ്താൽ, മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണം. ആവശ്യഘട്ടങ്ങളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർദേശമുണ്ട്. 30,000 രൂപയുടെ രണ്ട് ആൾ ജാമ്യം കെട്ടിവെക്കണമെന്നും കോടതി നിബന്ധനയുണ്ട്.
watch video:
Next Story
Adjust Story Font
16

