അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം; ഇ.എൻ സുരേഷ് ബാബുവിനെതിരെ വിജിലൻസിൽ പരാതി
പട്ടാമ്പി സ്വദേശി വി. മുസ്തഫയാണ് വിജിലൻസിന് പരാതി നൽകിയത്

പാലക്കാട്: സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളും അനധികൃത സ്വത്ത് സമ്പാദനവും ആരോപിച്ച് വിജിലൻസിൽ പരാതി.
ചിറ്റൂരിലെ സഹകരണ സ്ഥാപനങ്ങളിൽ ബിനാമി പേരിലും അനധികൃതമായും പണം നിക്ഷേപിച്ചത് അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. ചിറ്റൂർ താലൂക്ക് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ചിറ്റൂർ താലൂക്ക് പ്രവാസി ക്ഷേമ സഹകരണ സംഘം, പാലക്കാട് ജില്ല എൻജിനീയറിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിൽ വ്യാജ പേരുകളിൽ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ പറയുന്നു. പട്ടാമ്പി സ്വദേശി വി. മുസ്തഫയാണ് വിജിലൻസിന് പരാതി നൽകിയത്.
Next Story
Adjust Story Font
16

