Quantcast

പുനർജനി വിവാദം; മണപ്പാട് ഫൗണ്ടേഷനെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ

വിജിലൻസ് റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2026-01-05 05:59:01.0

Published:

5 Jan 2026 10:42 AM IST

പുനർജനി വിവാദം; മണപ്പാട് ഫൗണ്ടേഷനെതിരെ സിബിഐ അന്വേഷണത്തിന് ശിപാര്‍ശ
X

തിരുവനന്തപുരം: പുനർജനി വിവാദത്തിൽ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണത്തിന് വിജിലൻസ് ശിപാർശ. വിജിലൻസ് റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

മണപ്പാട് സിഇഒ അമീർ അഹമ്മദിനെതിരെ സിബിഐ അന്വേഷണം വേണം. സംശായസ്പദമായ ഇടപാടുകൾ എൻജിഒയുടെ അക്കൗണ്ടിൽ നടന്നുവെന്ന് വിജിലൻസ് പറയുന്നു. എഫ്‍സിആർഎ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്നാണ് ശിപാർശ.

അതേസമയം പുനർജനി പദ്ധതിയിൽ വി.ഡി സതീശനെതിരായ സർക്കാർ നീക്കം നിയമോപദേശവും മറികടന്നാണെന്ന വിവരങ്ങൾ പുറത്തുവന്നു. സിബിഐ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു നിയമോപദേശം. അക്കൗണ്ടിലേക്ക് പണം വന്നില്ലെന്നും മണപ്പാട് ഫൗണ്ടേഷന് വിദേശ ഫണ്ട് കൈകാര്യം ചെയ്യാമെന്നും കണ്ടെത്തിയിരുന്നു.

പുനർജനി പദ്ധതിയിൽ സതീശൻ പണം വാങ്ങിയില്ലെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിജിലൻസ് ഡയറക്ടർ ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. വി.ഡി സതീശന്‍റെ അക്കൗണ്ടിലേക്ക് പണം വന്നതിന് തെളിവില്ല. പുനർജനി ഫണ്ട് സതീശൻ കൈകാര്യം ചെയ്തിട്ടില്ലെന്നും റിപ്പോർട്ട്. വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് കൈമാറിയതാണ് റിപ്പോർട്ട്. 2025 സെപ്തംബർ 19ന് സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് മീഡിയവണിന് ലഭിച്ചത്.



TAGS :

Next Story