Quantcast

തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; എംജി സർവകലാശാല അധ്യാപകരെ സംരക്ഷിക്കാൻ നീക്കം

അധ്യാപകരായ അഷിത ആനന്ദിനും ഡോ. ബൈജു കെ.ആറിനുമെതിരെ വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടത്

MediaOne Logo

Web Desk

  • Published:

    20 Sept 2026 7:11 AM IST

തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; എംജി സർവകലാശാല അധ്യാപകരെ സംരക്ഷിക്കാൻ നീക്കം
X

തിരുവനന്തപുരം: നിയമസഭാ തെരെഞ്ഞെടുപ്പിൽ പെരുമാറ്റച്ചട്ടവും സർവീസ് ചട്ടങ്ങളും ലംഘിച്ച് പ്രചാരണത്തിനിറങ്ങിയ എംജി സർവകലാശാലാ അധ്യാപകരെ സംരക്ഷിക്കാൻ സർവകലാശാലാ വൈസ് ചാൻസലറുടെ നീക്കം. അധ്യാപകരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വി.സി ഗവർണർക്ക് കത്തയച്ചു.

അധ്യാപകരായ അഷിത ആനന്ദിനും ഡോ. ബൈജു കെ.ആറിനുമെതിരെ വകുപ്പുതല അന്വേഷണവും അച്ചടക്ക നടപടിയും സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവും തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തലുകളും തള്ളിക്കളയുന്ന നിലപാടാണ് വൈസ് ചാൻസലർ സ്വീകരിച്ചിരിക്കുന്നത്.

തെരെഞ്ഞെടുപ്പ് വേളയിൽ ഇരുവരും ഇടതുപക്ഷ സ്ഥാനാർത്ഥികൾക്കായി സജീവമായി പ്രചാരണ രംഗത്തിറങ്ങി സർവീസ് ചട്ടം ലംഘിച്ചെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയിരുന്നു. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ നടപടിക്ക് നിർദേശിച്ചത്.


TAGS :

Next Story