Quantcast

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വിമർശനവുമായി ക്രൈസ്തവ സഭകൾ

രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകർത്തുകളയാൻ ശ്രമിക്കുന്നതായാണ് ക്രൈസ്തവ സഭകളുടെ വിമർശനം

MediaOne Logo

Web Desk

  • Updated:

    2025-12-25 01:11:08.0

Published:

25 Dec 2025 6:38 AM IST

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വിമർശനവുമായി ക്രൈസ്തവ സഭകൾ
X

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വിമർശശനവുമായി ക്രൈസ്തവ സഭകൾ. ക്രിസ്മസ് സന്ദേശത്തിലൂടെയാണ് സഭാ അധ്യക്ഷന്മാർ വിമർശനവുമായി രഗത്തെത്തിയത്. ക്രൈസ്തവ വിശ്വാസികൾക്കെതിരെയുള്ള ആക്രമണം വർധിക്കുന്നതായി തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. ആക്രമണങ്ങൾ തടയുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടൽ ഉണ്ടാകാത്തത് പ്രതിഷേധാർഹമെന്ന് സിഎസ്‌ഐ സഭ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനും പ്രതികരിച്ചു.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം ക്രിസ്മസ് ദിനത്തിന്റെ പ്രാധാന്യം തകർത്തുകളയാൻ ശ്രമിക്കുന്നതായാണ് ക്രൈസ്തവ സഭകളുടെ വിമർശനം. ക്രിസ്മസ് ദിനത്തിന്റെ പൊലിമ കളയാൻ മറ്റ് ആഘോഷങ്ങൾ പ്രഖ്യാപിക്കുന്നതായി പട്ടം സെന്റ്‌മേരീസ് കത്തീഡ്രലിൽ സംസാരിക്കവേ കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു.

ക്രൈസ്തവ വിശ്വാസികൾക്കെതിരായ അക്രമണങ്ങൾ കൂടി വരുന്നതായി പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന തിരുപ്പിറവി ചടങ്ങിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയും വിമർശിച്ചു. ഇത്തരം അക്രമണങ്ങൾ അപലനീയമെന്ന് സിഎസ്‌ഐ സഭ ബിഷപ്പ് മലയിൽ സാബു കോശി ചെറിയാൻ പ്രതികരിച്ചപ്പോൾ എല്ലാ മതങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ കൂട്ടിച്ചേർത്തു.

ക്രിസ്മസ് ദിനത്തിലും ക്രൈസ്തവ സഭകൾ വേട്ടയാടപ്പെടുന്ന സഹചര്യത്തിൽ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകണമെന്നാണ് മാർ റാഫേൽ തട്ടിലിന്റെ സന്ദേശം.

ക്രിസ്മസ് സമാധാനവും സന്തോഷവും പകരട്ടെയെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. ഗസ്സയും നൈജീയിരയിലെ വംശീയ കലാപങ്ങളും വേദനയെന്നും ബാവ പറഞ്ഞു.

TAGS :

Next Story