Quantcast

ഇടുക്കിയിലെ വേടൻ റാപ് ഷോയിൽ സന്ദർശകർക്ക് നിയന്ത്രണം; പ്രവേശനം പരമാവധി 8000 പേർക്ക് മാത്രം

ഇന്ന് വൈകിട്ട് 7.30 ന് വാഴത്തോപ്പ് സ്ക്കൂൾ ഗ്രൗണ്ടിലാണ് വേടന്‍റെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    5 May 2025 10:41 AM IST

ഇടുക്കിയിലെ വേടൻ റാപ് ഷോയിൽ സന്ദർശകർക്ക്   നിയന്ത്രണം; പ്രവേശനം പരമാവധി 8000 പേർക്ക് മാത്രം
X

ഇടുക്കി: ഇടുക്കിയിലെ റാപ്പർ വേടന്റെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം. പ്രവേശനം പരമാവധി 8000 പേർക്ക് മാത്രമാക്കി. സ്ഥല പരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. സുരക്ഷക്കായി 200 പൊലീസുകാരെ നിയോഗിക്കും.

വേണ്ടി വന്നാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ലോക്ക്‌ ചെയ്യുമെന്നും ആളുകളുടെ എണ്ണം നിയന്ത്രണ വിധേയമല്ലെങ്കിൽ പരിപാടി റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ന് വൈകിട്ട് 7.30 ന് വാഴത്തോപ്പ് സ്ക്കൂൾ ഗ്രൗണ്ടിലാണ് വേടന്‍റെ പരിപാടി നിശ്ചയിച്ചിരിക്കുന്നത്.

സർക്കാരിൻ്റെ നാലാം വാർഷികഘോഷ പരിപാടിയുടെ സമാപനത്തിലാണ് വേടന്റെ ഷോ നടത്തുന്നത്. കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് വേടനെ ഒഴിവാക്കിയത്. എന്നാൽ കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും ജാമ്യം ലഭിച്ചതിന് ശേഷമാണ് വേടൻ വീണ്ടും പരിപാടിയിലെത്തുന്നത്.


TAGS :

Next Story