ദേശീയ ഗെയിംസ്: കേരള ഒളിമ്പിക് അസോസിയേഷന്റെ വോളിബോൾ ടീം പങ്കെടുക്കും
സ്പോർട്സ് കൗൺസിലിന്റെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: ദേശീയ ഗെയിംസിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ വോളിബോൾ ടീം പങ്കെടുക്കും. കേരള സ്പോർട്സ് കൗൺസിലിന്റെ ഹരജി ഹൈക്കോടതി തള്ളി. ഇരു സംഘടനകളും ടീം പ്രഖ്യാപിച്ചു പരിശീലനം ആരംഭിച്ചിരുന്നു.
കേരള ഒളിമ്പിക് അസോസിയേഷന്റെ ടീം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്പോർട്സ് കൗൺസിൽ ഹൈക്കോടതിയെ സമീപിക്കുന്നത്. ടെക്നിക്കൽ കമ്മിറ്റി തെരഞ്ഞെടുത്ത ടീമിനെ ദേശീയ ഗെയിംസിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ നിർദ്ദേശത്തെ തുടർന്നാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും ടീമിനെ മാറ്റില്ലെന്നും കേരള ഒളിമ്പിക് അസോസിയേഷൻ അറിയിച്ചിരുന്നു.
Next Story
Adjust Story Font
16

