വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണ നടപടികള്‍ കേരളത്തിലും; വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം ?
വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചോ, വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചോ, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ വിവരങ്ങള്‍ പരിശോധിക്കാം

കോഴിക്കോട്: ബിഹാറിന് പിന്നാലെ രാജ്യമൊട്ടുക്കും നടപ്പാക്കുന്ന വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന് കേരളത്തിലും തുടക്കമായി. കേരളത്തിലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ പോർട്ടലിൽ www.ceo.kerala.gov.in 2002 ലെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
2002ലെ എസ്ഐആർ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം:
- മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഒദ്യോഗിക വെബ്‌സൈറ്റിലെ voter's corner ബട്ടണില്‍ ക്ലിക്ക് ചെയ്ത് sir-2002 തിരഞ്ഞെടുക്കുക. (https://www.ceo.kerala.gov.in/voter-search)
- ക്ലിക്ക് ചെയ്യുമ്പോള്‍ മുകളില്‍ കാണുന്ന സ്‌ക്രീന്‍ കാണാവുന്നതാണ്. സെര്‍ച്ച് ചെയ്യാന്‍ രേഖപ്പെടുത്തിയിരിക്കുന്ന District, LAC, Booth Name, Voter Name (മലയാളത്തില്‍ രേഖപ്പെടുത്തേണ്ടതാണ്), Ptar Serial Number എന്നിവ രേഖപ്പെടുത്തി, ലിസ്റ്റില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്.
- ജില്ല, നിയമസഭ മണ്ഡലം എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്
- എല്ലാ വിവരങ്ങളും താഴെ കാണുന്ന ചിത്രത്തില്‍ ഉള്ളത് പോലെ രേഖപ്പെടുത്തി Search ക്ലിക്ക് ചെയ്യുക
- ബൂത്തിന്റെ പേര് അറിയില്ലെങ്കില്‍ ജില്ല, നിയമസഭ മണ്ഡലം എന്നിവ രേഖപ്പെടുത്തി Search ചെയ്യാവുന്നതാണ്
Search ചെയ്യുമ്പോള്‍ താഴെ കാണുന്നത് പോലെ കണ്ടെത്തിയ വിവരങ്ങള്‍ കാണിക്കുന്നതാണ്
- സഹായത്തിനായി ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1950 അല്ലെങ്കില്‍ നിങ്ങളുടെ AERO-യുമായി ബന്ധപ്പെടാവുന്നതാണ്
നിലവിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം
- വോട്ടര്‍ സര്‍വീസ് പോര്‍ട്ടലിലെ Electoral Search (https://electoralsearch.eci.gov.in/ ) എന്ന ഓപ്ഷന്‍ മുഖേന പട്ടികയിലെ പേര് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്.
- വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചോ, വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ചോ, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ വിവരങ്ങള്‍ പരിശോധിക്കാം
വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് പരിശോധിക്കുന്ന രീതി
വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിച്ച് പരിശോധിക്കുന്ന രീതി
മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരിശോധിക്കുന്ന രീതി
- മുകളില്‍ തന്നിരിക്കുന്ന മൂന്ന് രീതിയിലും, വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ മൊബൈല്‍ ആപ്പ് ഉപയോഗിച്ചും പിശോധിക്കാവുന്നതാണ്
Next Story
Adjust Story Font
16

