ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യമർപ്പിച്ച് വി.എസ് ജോയ്
ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള ജോയിയുടെ പോസ്റ്റ്.

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യമർപ്പിച്ച് ഡിസിസി അധ്യക്ഷൻ വി.എസ് ജോയ്. ജോയിയുടെയും ഷൗക്കത്തിന്റെയും പേരുകളാണ് കോൺഗ്രസ് നിലമ്പൂരിൽ പരിഗണിച്ചിരുന്നത്. ഒടുവിൽ ഷൗക്കത്തിന് നറുക്ക് വീഴുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള ജോയിയുടെ പോസ്റ്റ്.
ഇന്നലെ മുതൽ ഷൗക്കത്തിന്റെ പേര് മാത്രമാണ് കെപിസിസി നേതൃത്വം പരിഗണിച്ചിരുന്നത്. എന്നാൽ ഷൗക്കത്തിനെതിരെ ഇന്ന് പി.വി അൻവർ രംഗത്ത് വന്നതോടെയാണ് തീരുമാനം അനിശ്ചിതത്വത്തിലായത്. മുന്നണി പ്രവേശം ആവശ്യപ്പെട്ടായിരുന്നു അൻവറിന്റെ സമ്മർദം. എന്നാൽ ഇതിന് വഴങ്ങേണ്ടതില്ല എന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
Next Story
Adjust Story Font
16

