Quantcast

'ഇനിയെങ്കിലും ആ ചെക്കനെ റൂം മാറ്റി കിടത്തണം';കോടിയേരിയോട് വി.ടി ബൽറാം

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സതീശന് മറുപടിയായിട്ടായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം

MediaOne Logo

Web Desk

  • Published:

    21 Jan 2022 6:27 PM IST

ഇനിയെങ്കിലും ആ ചെക്കനെ റൂം മാറ്റി കിടത്തണം;കോടിയേരിയോട് വി.ടി ബൽറാം
X

മമ്മൂട്ടി സിപിഎം സമ്മേളനത്തിൽ പങ്കെടുത്തിട്ടാണോ കോവിഡ് വന്നത് എന്ന കോടിയേരിയുടെ ചോദ്യം ചർച്ചയാകുന്നതിനിടെ പരിഹാസവുമായി വി.ടി ബൽറാം. 'സിപിഎം സംസ്ഥാന സെക്രട്ടറിയല്ലേ, ആ നിലവാരത്തിന് ചേരുന്ന ചോദ്യം തന്നെയാണ്. ഇനിയെങ്കിലും ആ ചെക്കനെ റൂം മാറ്റി കിടത്തണം.' ബൽറാം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സതീശന് മറുപടിയായിട്ടായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. സിപിഎമ്മിനുവേണ്ടി കോവിഡ് മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സമ്മേളനം നടത്തുന്നത്.

വി.ഡി.സതീശൻ വസ്തുതകൾ മനസിലാക്കി പ്രതികരിക്കണമെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു. പാർട്ടി അംഗങ്ങൾക്ക് രോഗം വരണമെന്ന് സിപിഎം ആഗ്രഹിക്കുമോ എന്ന് ചോദിച്ച അദ്ദേഹം മമ്മൂട്ടിക്ക് രോഗം വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും ചോദിച്ചു.

TAGS :

Next Story