Quantcast

'പരാന്നജീവികളുടെ അടിമക്കൂട്ടം, അത്ഭുതപ്പെടാനില്ല'; ഹരീഷ് പേരടിയെ പിന്തുണച്ച് വി.ടി ബൽറാം

സർക്കാറിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതാണ് തന്നെ പരിപാടിയിൽനിന്നും ഒഴിവാക്കാൻ കാരണമെന്ന് ഹരീഷ് പേരടി

MediaOne Logo

Web Desk

  • Updated:

    2022-06-17 11:28:18.0

Published:

17 Jun 2022 11:26 AM GMT

പരാന്നജീവികളുടെ അടിമക്കൂട്ടം, അത്ഭുതപ്പെടാനില്ല; ഹരീഷ് പേരടിയെ പിന്തുണച്ച് വി.ടി ബൽറാം
X

കോഴിക്കോട്: പു.ക.സ.യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലേക്ക് ക്ഷണിച്ചിട്ട് അവസാന നിമിഷം ഒഴിവാക്കിയെന്ന നടൻ ഹരീഷ് പേരടിയുടെ പരാതിക്ക് പിന്തുണയറിയിച്ച് മുൻ എം.എൽ.എ വിടി ബൽറാം. കേരളം ഭരിക്കുന്ന സർവ്വാധിപതിക്ക് മംഗളപത്രം സമർപ്പിക്കാൻ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടനയെന്നും ഇതിൽ അദ്ഭുതമില്ലെന്നുമാണ് കോൺഗ്രസ് നേതാവ് വി.ടി ബൽറാം ഫെയ്‌സ്ബുക്കിൽ കുറിച്ചത്. സർക്കാറിനെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതാണ് തന്നെ പരിപാടിയിൽനിന്നും ഒഴിവാക്കാൻ കാരണമെന്നാണ് ഹരീഷിന്റെ വാദം. ഹരീഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ വിമർശനങ്ങളും ഉയരുന്നുണ്ട്.

വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:-

തനിക്കേറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തുകൂടിയായ അന്തരിച്ച പ്രശസ്ത നാടകകൃത്ത് എ. ശാന്തകുമാറിന്റെ അനുസ്മരണ പരിപാടിയിൽ ഔപചാരികമായി ക്ഷണിക്കപ്പെട്ട് പരിപാടിസ്ഥലത്തേക്കെത്തിച്ചേരുന്നതിന്റെ പാതിവഴിയിലാണ് ഹരീഷ് പേരടിയെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയതായിപ്പറഞ്ഞ് അപമാനിച്ച് തിരിച്ചയച്ചിരിക്കുന്നത്. തന്നെ ഒഴിവാക്കാനായി സംഘാടകർ പറഞ്ഞതായി അദ്ദേഹം തന്നെ സൂചിപ്പിക്കുന്നത് 'പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളാണ്'

കേരളം ഭരിക്കുന്ന സർവ്വാധിപതിക്ക് മംഗളപത്രം സമർപ്പിക്കാൻ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടന എന്നറിയാവുന്നതുകൊണ്ട് ഇക്കാര്യത്തിൽ സാംസ്‌ക്കാരിക കേരളത്തിന് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ല. അവരുടെ പരിപാടികളിൽ പങ്കെടുക്കുന്ന മറ്റ് സാംസ്‌ക്കാരിക പ്രവർത്തകരാണ് ഇനി സ്വന്തം ക്രഡിബിലിറ്റി വീണ്ടെടുക്കേണ്ടത്. സ്വതന്ത്രമായും നിഷ്പക്ഷമായും അഭിപ്രായങ്ങൾ വച്ചുപുലർത്തുന്നവരാണോ അതോ വെറും പാദസേവകരാണോ എന്ന് അവരോരുത്തരുമാണ് ഇനി തെളിയിച്ചു കാണിക്കേണ്ടത്.

TAGS :

Next Story