Quantcast

നാലിരിട്ടിയൊന്നും കിട്ടില്ല ഒരു സെന്റിന് പരമാവധി ലഭിക്കുക മൂന്ന് ലക്ഷം- കണക്കുമായി വി.ടി ബൽറാം

കൂടിയ വിലയുള്ള സ്ഥലത്ത് കൂടുതൽ വില നൽകിയാൽ ചില സ്ഥലങ്ങളിൽ 50,000 രൂപ മാത്രമേ സെന്റിന് നൽകാൻ സാധിക്കൂ

MediaOne Logo

Web Desk

  • Published:

    29 March 2022 2:20 PM GMT

നാലിരിട്ടിയൊന്നും കിട്ടില്ല ഒരു സെന്റിന് പരമാവധി ലഭിക്കുക മൂന്ന് ലക്ഷം- കണക്കുമായി വി.ടി ബൽറാം
X

കെ റെയിൽ പദ്ധതിക്ക് ഭൂമി വിട്ടുകൊടുക്കുന്നവർക്ക് നാലിരിട്ടി വരെ നഷ്ടപരിഹാരം കൊടുക്കുമെന്ന് സർക്കാർ വാദം തെറ്റെന്ന് കാണിക്കുന്ന കണക്കുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം.

നാലിരിട്ടി തുകയെന്നത് കണക്കിലെ കളിയെന്നാണ് വി.ടി ബൽറാം പറയുന്നത്. ആകെ 1398 ഹെക്ടർ ഭൂമി കെ റെയിലിന് വേണ്ടി ഏറ്റെടുക്കുമെന്നാണ് ഡിപിആറിൽ പറയുന്നത്. അതിൽ 1198 ഹെക്ടറും സ്വകാര്യഭൂമിയാണ്. ഇത് ഏറ്റെടുക്കാനായി ആകെ നീക്കിവച്ചിരിക്കുന്ന തുക കണക്കാക്കിയാൽ ഭൂമിക്ക് പരമാവധി മാർക്കറ്റ് വില മാത്രമേ ലഭിക്കൂ.- ബൽറാം പറഞ്ഞു.

ഭൂമി ഏറ്റെടുക്കാനായി ആകെ നീക്കിവച്ചിരിക്കുന്നത് 6,100 കോടിയാണ് ആകെ നീക്കിവച്ചിരിക്കുന്നത്. ആകെ ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമിയുടെ കണക്ക് വച്ച് നോക്കിയാൽ സെന്റൊന്നിന് ലഭിക്കുന്ന തുക 2 ലക്ഷം രൂപ മാത്രമായിരിക്കും.

ഈ രണ്ട് ലക്ഷം രൂപ എന്നത് ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും നഗരങ്ങളും ചേർന്ന എല്ലാത്തിന്റേയും ശരാശരിയാണ്. അങ്ങനെ നോക്കിയാൽ പ്രയോഗതലത്തിൽ കൂടിയ വിലയുള്ള സ്ഥലത്ത് കൂടുതൽ വില നൽകിയാൽ ചില സ്ഥലങ്ങളിൽ 50,000 രൂപ മാത്രമേ സെന്റിന് നൽകാൻ സാധിക്കൂ. - വി.ടി ബൽറാം എഴുതി.

ഇനി കമ്പോളവിലയുടെ നാലിരിട്ടി വില നൽകണമെങ്കിൽ പദ്ധതിയുടെ ചെലവ് ഇനിയും കൂടും. ഇത് കേരളത്തെ കൂടുതൽ കടബാധ്യതയിലേക്കും കൊട്ടിഘോഷിച്ച ടിക്കറ്റ് നിരക്ക് കൂട്ടേണ്ടിയും വരും. - വി.ടി ബൽറാം ചൂണ്ടിക്കാട്ടി.

കെ-റെയിലിന്റേയും സർക്കാരിന്റെയും കണക്കുകൾക്കൊന്നും ഒരു ആധികാരികതയുമില്ലെന്ന് നീതി ആയോഗ് മുതലുള്ള നിരവധി ഏജൻസികൾ ഇതിനോടകം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

' ഏതായാലും വമ്പൻ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നവരോട് ഡിപിആറിലെ കണക്കുകൾ വച്ച് ചോദ്യങ്ങൾ ചോദിക്കാൻ ജനങ്ങൾ ഇനിയും തയ്യാറാവേണ്ടിയിരിക്കുന്നു.'- വി.ടി ബൽറാം പറഞ്ഞു.

TAGS :

Next Story