Quantcast

വൈത്തിരിയില്‍ കീഴുദ്യോഗസ്ഥനെ മര്‍ദിച്ച സി.ഐക്ക് സ്ഥലംമാറ്റം

ഈ മാസം 19 ന് ആൾക്കൂട്ടത്തിൽ വച്ച് സി.എ കീഴുദ്യോഗസ്ഥനെ തല്ലിയത് വിവാദമായിരുന്നു

MediaOne Logo

Web Desk

  • Published:

    1 Feb 2024 1:47 AM GMT

ci transfer
X

വയനാട്: വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്‌പെക്ടർക്ക് സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണ് തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഈ മാസം 19 ന് ആൾക്കൂട്ടത്തിൽ വച്ച് സി.എ കീഴുദ്യോഗസ്ഥനെ തല്ലിയത് വിവാദമായിരുന്നു.

ഭരണപരമായ സൗകര്യവും പൊതുജന താൽപര്യവും മുൻനിർത്തി എന്ന് സൂചിപ്പിച്ച് കൊണ്ട്‌ പുറത്തിറക്കിയ ഉത്തരവിലാണ് വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെ സ്ഥലം മാറ്റിയ നടപടി. വൈത്തിരി സ്റ്റഷനിലെ സിവിൽ പൊലീസ് ഓഫീസർ റഫീഖിനെ പൊതുജനമധ്യത്തിൽ അവഹേളിച്ചതും മർദ്ദിച്ചതും വിവാദമായിരുന്നു. ഒരാൾ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന വിവരം കിട്ടി ഈ മാസം 19ന് വൈത്തിരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. ആൾക്കൂട്ടവുമായി ഏറെനേരം തർക്കമുണ്ടായിട്ടും യൂണിഫോമിൽ അല്ലാതിരുന്ന സിവിൽ പൊലീസ് ഓഫീസർ ജീപ്പിൽനിന്ന് ഇറങ്ങാത്തതാണ് ഇൻസ്പെക്ടറെ ക്ഷുഭിതനാക്കിയത്.

പൊലീസുകാരനോട് വാഹനത്തിൽനിന്ന് ഇറങ്ങിപ്പോവാൻ പറയുന്നതിനിടെ കൈക്ക് തല്ലുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. വിഷയത്തില്‍ ഇൻസ്പെക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കാണിച്ച് രഹസ്യാന്വേഷണവിഭാഗം ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പൊലീസ് ഇൻസ്പെക്ടറെ സ്ഥലം മാറ്റിയ നടപടി.




TAGS :

Next Story