Quantcast

എറണാകുളത്ത് ഓടയുടെ പണിക്കിടെ മതിലിടിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടു പേരെ രക്ഷപ്പെടുത്തി

മതിലിന്‍റെ ഒരു ഭാഗം മുറിച്ച് നീക്കിയാണ് തൊഴിലാളികളെ പുറത്തെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2021-10-06 10:50:57.0

Published:

6 Oct 2021 2:28 PM IST

എറണാകുളത്ത് ഓടയുടെ പണിക്കിടെ മതിലിടിഞ്ഞ് ഒരാള്‍ മരിച്ചു; രണ്ടു പേരെ രക്ഷപ്പെടുത്തി
X

എറണാകുളം കലൂരില്‍ ഓവുചാലിന്‍റെ പണിക്കിടെ മതിലിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ആന്ധ്ര സ്വദേശിയാണ് മരിച്ചത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഫയര്‍ഫോഴ്സും പൊലീസുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മതിലിന്‍റെ ഒരു ഭാഗം മുറിച്ച് നീക്കിയാണ് തൊഴിലാളികളെ പുറത്തെടുത്തത്. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ രണ്ടു തൊഴിലാളികളുടെ കാല്‍ കുടുങ്ങിപ്പോയിരുന്നു. ഒരു മണിക്കൂറോളം നേരത്തെ കഠിന ശ്രമത്തിനിടെയാണ് ഇവരെ രക്ഷിച്ചത്. ഇവരെ പുറത്തെത്തിച്ച ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

ഓവുചാലായതിനാല്‍ ശ്വാസം കിട്ടാത്ത അവസ്ഥ വരുമെന്നതിനാല്‍ കോണ്‍ക്രീറ്റ് പാളി മുറിച്ച് പരമാവധി നേരത്തെ ആളുകളെ പുറത്തെത്തിക്കാനായിരുന്നു ശ്രമം. ഒരു മണിക്കൂര്‍ കൊണ്ട് ഓരോരുത്തരെയായി പുറത്തെടുക്കാനായി. എന്നാല്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനായില്ല.

TAGS :

Next Story