Quantcast

വണ്ടൂരിൽ യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം

കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രാഥമിക പരിശോധനയിൽ ഫലം പോസിറ്റീവ്.

MediaOne Logo

Web Desk

  • Updated:

    2024-09-14 18:29:21.0

Published:

14 Sept 2024 11:54 PM IST

Nipah in Malappuram, 15 year old under treatment
X

മലപ്പുറം: മലപ്പുറം വണ്ടൂരിൽ യുവാവ് മരിച്ചത് നിപ വൈറസ് ബാധ മൂലമെന്ന് സംശയം. കോഴിക്കോട് മെഡിക്കൽ കോളജിലെ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ പഠിക്കുന്ന വിദ്യാർഥി തിങ്കളാഴ്ചയാണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിളുകൾ അയക്കും. ഇവിടെ നിന്നുള്ള ഫലം വന്നാൽ മാത്രമേ നിപ സ്ഥിരീകരിക്കുകയുള്ളൂ.

പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി.

TAGS :

Next Story