Quantcast

ചെറായിയിലുള്ളത് ഫാറൂഖ് കോളജ് 1998 വരെ നികുതി അടച്ച വഖഫ് ഭൂമി

വഖഫ് ബോർഡും ജസ്റ്റിസ് നിസാർ കമ്മീഷനുമാണ് വഖഫ് സ്വത്താണെന്ന കണ്ടെത്തിലിലേക്ക് എത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-04-01 02:02:20.0

Published:

1 April 2022 1:57 AM GMT

ചെറായിയിലുള്ളത് ഫാറൂഖ് കോളജ്  1998 വരെ നികുതി അടച്ച വഖഫ് ഭൂമി
X

എറണാകുളം ചെറായിയിലുള്ളത് ഫാറൂഖ് കോളജ് അധികൃതർ 1998 വരെ നികുതി അടച്ച വഖഫ് ഭൂമി. ഈ ഭൂമി വഖഫ് അല്ലെന്നും സമ്മാനമായി കിട്ടിയതാണെന്നുമുള്ള നിലപാടാണ് ഫാറൂഖ് കോളജ് മാനേജിങ് കമ്മറ്റി ആദ്യകാലത്ത് സ്വീകരിച്ചത്. പിന്നീട് വഖഫ് ബോർഡും ജസ്റ്റിസ് നിസാർ കമ്മീഷനുമാണ് വഖഫ് സ്വത്താണെന്ന കണ്ടെത്തിലിലേക്ക് എത്തിയത്.

ഫാറൂഖ് കോളജിനായി വഖഫ് ചെയ്ത ചെറിയായിലെ 404 ഏക്കർ ഭൂമി രജിസ്റ്റ്ർ ചെയ്തത് 1950 ലാണ്. 2115/1950 എന്ന നമ്പർ ആധാരത്തിലുണ്ട്. ഇതില്‍ ഫാറൂഖ് കോളജിന്റെ ആവശ്യങ്ങള്‍ക്കായി വഖഫ് ചെയ്യുന്നതായി വ്യക്തമാക്കിയിട്ടുണ്ട്

എന്നാല്‍ പല ഘട്ടങ്ങളിലായി ഇതില്‍പ്പെട്ട ഭൂമി കൈമാറ്റം ചെയ്യപ്പെടുകയും അന്യാധീനപ്പെടുകയും ചെയ്തു. അന്യാധീനപ്പെട്ട വഖഫ് സ്വത്തിനെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് നിസാർ കമ്മീഷന്‍ ഇത് കണ്ടെത്തുകയും ഫാറൂഖ് കോളജ് മാനേജിങ് കമ്മറ്റിയോട് വിശദീകരണം തേടുകയും ചെയ്തു. വഖഫല്ല സമ്മാനമായി ലഭിച്ചതെന്നായിരുന്നു മാനേജിങ് കമ്മറ്റി അന്ന് നല്‍കിയ വിശീദകരണം. പിന്നീട് വഖഫ് ബോർഡ് നടത്തിയ അന്വേഷണത്തിലാണ് ഭൂമി വഖഫ് സ്വത്താണെന്ന് കണ്ടെത്തിയത്

404 ഏക്കറില്‍പ്പെട്ട 290 ഏക്കർ ഭൂമിക്ക് ഫാറൂഖ് കോളജ് അധികൃതർ 1998 വരെ നികുതിയടച്ചിട്ടുണ്ട്. ഇതെല്ലാം സ്ഥലം വഖഫാണെന്നും അതിന്റെ ഉടമസ്ഥാവകാശം ഫാറൂഖ് കോളജില് നിക്ഷിപ്തിമായിരുന്നുവെന്നും തെളിയിക്കുന്ന രേഖകളാണ്. ഈ സാഹചര്യത്തില്‍ കൈമാറ്റം റദ്ദാക്കി ഭൂമി തിരികെ പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് വഖഫ് ബോർഡ്.

TAGS :

Next Story