കോര്‍പ്പറേറ്റ് സംസ്‌കാരത്തിനിടയില്‍ വഖ്ഫ് ഉയര്‍ത്തിപ്പിടിക്കുന്നത് മാനവികതയുടെ മഹത്തായ സന്ദേശം; മൗലാനാ സയ്യിദ് അര്‍ഷദ് മദനി
''കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള വഖ്ഫ് ഭേദഗതി ബില്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്''

മൗലാനാ സയ്യിദ് അര്‍ഷദ് മദനി
മൂവാറ്റുപുഴ: കോര്‍പ്പറേറ്റ് സംസ്‌കാരത്തിനിടയില്‍ വഖ്ഫ് ഉയര്‍ത്തിപ്പിടിക്കുന്നത് മാനവികതയുടെ മഹത്തായ സന്ദേശമാണെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി.
രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും അഭിമാനമായ രാഷ്ട്രസമ്പത്ത് കോര്‍പ്പറേറ്റ് സംസ്‌കാരം വഴി വ്യക്തികളുടെ സ്വത്തായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. മുഴുവന്‍ മദ്രസകളും മസ്ജിദുകളും സര്‍വ ജനങ്ങള്‍ക്കും കാരുണ്യമാണെങ്കിലും മുനമ്പം വഖ്ഫ് പോലുള്ളവ സര്‍വ ജാതി മതസ്തര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതായിരിക്കെ വഖ്ഫിനോടുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ മുനമ്പം വഖ്ഫിന്റെ പേര് പറഞ്ഞ് വഖ്ഫിനെ നിന്ദിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
മൂവാറ്റുപുഴ ജാമിഅ ബദ്‌രിയ്യ അങ്കണത്തില്‍ നല്‍കപ്പെട്ട സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'വഖ്ഫിന്റെ കാര്യങ്ങള്‍ നോക്കി നടത്തേണ്ടവര്‍ അല്ലെങ്കില്‍ ഏല്‍പിക്കപ്പെട്ടവര്‍ അതില്‍ വീഴ്ച വരുത്തിയാല്‍ അവരെയാണ് ശിക്ഷിക്കുകയും തിരുത്തുകയും ചെയ്യേണ്ടത്. എന്നാല്‍ അതിന്റെ പിന്നില്‍ വഖ്ഫിനെ തന്നെ നിന്ദിക്കുന്നത് ഇരിക്കുന്ന ശിഖരം തന്നെ വെട്ടലാണ്. ബന്ധപ്പെട്ട കക്ഷികള്‍ സമാധാനത്തോടെ കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് പോംവഴി കണ്ടെത്തുകയോ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പരിഹരിക്കുകയോ ചെയ്യുക എന്നതാണ് ഇത്തരം പ്രശ്‌നങ്ങളുടെ പരിഹാരമാര്‍ഗം.
വര്‍ഗീയ ധ്രുവീകരണത്തിനോ വ്യക്തിനിയമങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനോ ഇത്തരം പ്രശ്‌നങ്ങള്‍ ഉപയോഗിക്കരുത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള വഖ്ഫ് ഭേദഗതി ബില്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ജെപിസിക്ക് മുന്നില്‍ വാമൊഴിയായും രേഖാമൂലവും ജംഇയ്യത്തിന്റെ ഭാഗത്തുനിന്നും വിശദമായ മറുപടി ഞങ്ങള്‍ നല്‍കിക്കഴിഞ്ഞു. പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കപ്പെടുകയാണ്. ഇതിന്റെ അവസ്ഥകള്‍ വിലയിരുത്തികൊണ്ട് ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കൂട്ടത്തില്‍ ഓരോ പ്രദേശത്തുള്ള വഖ്ഫ് സ്വത്തുക്കള്‍ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Adjust Story Font
16

