Quantcast

ഉപരിപഠനത്തിന് വിദേശത്ത് പോയ ജല അതോറിറ്റി എംഡിയുടെ ചുമതല കൈമാറി; നടപടി മീഡിയവൺ വാർത്തക്ക് പിന്നാലെ

ജോയിന്റ് എംഡിക്കാണ് താല്‍ക്കാലിക ചുമതല കൈമാറിയത്

MediaOne Logo

Web Desk

  • Updated:

    2023-10-06 06:58:41.0

Published:

6 Oct 2023 12:17 PM IST

KWA MD,Water Authority has handed over the charge to MD,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം, ജല അതോറിറ്റി എംഡിയുടെ ചുമതല കൈമാറി; നടപടി മീഡിയവൺ വാർത്തക്ക് പിന്നാലെ,മീഡിയവൺ  ഇംപാക്ട്,ജല അതോറിറ്റി എംഡി ചുമതല,
X

തിരുവനന്തപുരം: ജല അതോറിറ്റി എംഡിയുടെ താത്കാലിക ചുമതല ജോയിന്റ് എംഡിക്ക് കൈമാറി. ഡോ.ദിനേശൻ ചെറുവാട്ടിനാണ് ചുമതല കൈമാറിയത്. ഉപരിപഠനത്തിനായി എംഡി ഭണ്ടാരി സ്വാഗത് രൺവീർ ചന്ദ് വിദേശത്ത് പോയപ്പോൾ പകരം ആർക്കും ചുമതല നൽകിയിരുന്നില്ല. 'നാഥനില്ലാ കളരിയായി ജല അതോറിറ്റി' എന്ന മീഡിയവൺ വാർത്തക്ക് പിന്നാലെ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇടപെടുകയായിരുന്നു. ഉത്തരവ് ഉടൻ ഇറക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസ് അറിയിച്ചു.

സാധാരണ ഐഎഎസുകാരുടെ വിദേശ യാത്രക്ക് അനുമതി നൽകുന്ന സർക്കാർ ഉത്തരവിൽ പകരം ചാർജ് ആർക്കെന്ന് സൂചിപ്പിക്കാറുണ്ട്. വാട്ടർ അതോറിറ്റി എംഡി ഭണ്ടാരി സ്വാഗത് രൺവീർ ചന്ദിന് ഉപരിപഠനത്തിനായി യുകെയിൽ പോകാനനുവദിച്ച ഉത്തരവിൽ പകരം ചുമതല ആർക്കെന്ന് സൂചിപ്പിച്ചിട്ടില്ല. സെപ്റ്റംബർ 15ന് വിദേശത്ത് പോയ എംഡി ഇനി നവംബർ 30നേ തിരിച്ചെത്തൂ. താളം തെറ്റിയ അവസ്ഥ തുടർന്നാൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ഇടത് ഓഫീസർമാരുടെ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.


TAGS :

Next Story