Quantcast

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ പ്രാബല്യത്തിൽ

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.65 അടിയിലേക്ക് താഴ്ന്നു. കൂടുതൽ ജലം ഒഴുക്കിയതോടെ പെരിയാറിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നിട്ടുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-10-31 11:46:49.0

Published:

31 Oct 2021 10:04 AM GMT

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ്; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ പ്രാബല്യത്തിൽ
X

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139.05 അടിവരെയാകാമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ പ്രാബല്യത്തിലാകും. അതിനിടെ, മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.65 അടിയിലേക്ക് താഴ്ന്നു. കൂടുതൽ ജലം ഒഴുക്കിയതോടെ പെരിയാറിൽ ജലനിരപ്പ് ഒരടി കൂടി ഉയർന്നിട്ടുണ്ട്. ആറ് സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടും അനക്കമില്ലാതിരുന്ന മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഒടുവിൽ താഴ്ന്നുതുടങ്ങുകയായിരുന്നു. ഇന്ന് 0.30 അടിയാണ് ജലനിരപ്പിൽ കുറവുണ്ടായത്. കൂടുതൽ ഷട്ടറുകൾ ഉയർത്തിയതും, വൃഷ്ടിപ്രദേശത്ത് മഴ നിലച്ചതും ആശ്വാസമായി. കൂടുതൽ ജലമെത്തിയതോടെ പെരിയാറിൽ ഒരടി കൂടി വെള്ളമുയർന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജലനിരപ്പ് റൂൾ കർവിൽ എത്തിക്കാൻ തമിഴ്‌നാടിന് കഴിയാത്തത് സുപ്രീം കോടതിയെയും മേൽനോട്ട സമിതിയെയും അറിയിക്കുമെന്ന് നിരീക്ഷണത്തിനായി മുല്ലപ്പെരിയാർ ഡാമിൽ എത്തിയശേഷം മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 11ാം തീയതിവരെ ജലനിരപ്പ് 139.05 അടി അളവിൽ നിലനിർത്തണമെന്നാണ് കോടതിയുടെ ഉത്തരവ്. അതെസമയം, മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം കൂടി എത്തിയതോടെ ഇടുക്കി ഡാമിന്റെ ജലനിരപ്പിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. 2398.38 അടിയാണ് ഇപ്പോൾ ജലനിരപ്പ്.

TAGS :

Next Story