Quantcast

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന് ആശങ്ക

തടയണകൾ കാരണം മറ്റ് പ്രദേശങ്ങളിലെ കുടിവെള്ള സ്ത്രോതസുകളിൽ വെള്ളം ഇല്ലാതാകുന്നതായി നാട്ടുകാർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    30 April 2024 1:42 AM GMT

water shortage
X

കോഴിക്കോട്: വേനൽ കടുത്തതോടെ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകും എന്ന് ആശങ്ക. കൊടിയത്തൂരിൽ പുഴയിൽ അനധികൃതമായി നിർമിച്ച താൽക്കാലിക തടയണകൾ നാട്ടുകാരുടെ നേതൃത്വത്തിൽ പൊളിച്ചു നീക്കി.തടയണകൾ കാരണം മറ്റ് പ്രദേശങ്ങളിലെ കുടിവെള്ള സ്ത്രോതസുകളിൽ വെള്ളം ഇല്ലാതാകുന്നതായി നാട്ടുകാർ പറഞ്ഞു.

വേനൽ കടുത്തതോടെ ജില്ലയുടെ മലയോര മേഖലയിലെ പുഴകളും മറ്റ് ജലസ്രോതസ്സുകളും വറ്റിയ അവസ്ഥയിലാണ്. ഇതോടെ കുടിവെള്ള പദ്ധതികളും പ്രതിസന്ധിയിലായി. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെങ്കിലും വീടുകളിലെ ആവശ്യങ്ങൾക്ക് തികയില്ല. കൊടിയത്തൂർ പഞ്ചായത്തിൽ കുടിവെള്ള ലഭ്യത പോലും ഇല്ലാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ പുഴയിൽ അനധികൃതമായി നിർമ്മിച്ച തടയണകൾ പൊളിച്ചു നീക്കി. ദേവസ്വംകാട് കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്നവരാണ് കൃഷി ആവശ്യങ്ങൾക്കും ഫാമുകളിലേക്കും വെള്ളം എടുക്കുന്നതിനായി കൊടിയത്തൂർ പനമ്പിലാവ് പുഴയിൽ കെട്ടിയ തടയണകൾ പൊളിച്ചത്.

കൃഷി ആവശ്യത്തിനും മറ്റും വലിയ പൈപ്പുകൾ ഉപയോഗിച്ച് പുഴകളിൽ നിന്ന് വെള്ളം എടുക്കരുതെന്ന് പഞ്ചായത്ത് ഉത്തരവ് ഇറക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. വേനൽ രൂക്ഷമായി തുടരുമ്പോൾ പുഴകളിൽ ഇപ്പോഴുള്ള വെള്ളവും വറ്റുമെന്ന ആശങ്കയും നാട്ടുകാർക്കുണ്ട്.



TAGS :

Next Story