Quantcast

വയനാട്ടിൽ ബസ് കടയിലേക്ക് ഇടിച്ചു കയറി നാല്പ്പതിലധികം പേർക്ക് പരിക്ക്‌

മൂന്ന് പേരുടെ നില ഗുരുതരമാണ്

MediaOne Logo

Web Desk

  • Updated:

    2022-09-16 06:50:30.0

Published:

16 Sept 2022 11:15 AM IST

വയനാട്ടിൽ ബസ് കടയിലേക്ക് ഇടിച്ചു കയറി നാല്പ്പതിലധികം പേർക്ക് പരിക്ക്‌
X

കൽപ്പറ്റ: വയനാട് പഴയ വൈത്തിരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് കടയിലേക്ക് ഇടിച്ചു കയറി നാൽപ്പതിൽ അധികം പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ഫാൻറസി എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്‌. ചികിത്സയിലുള്ള മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്.

പഴയ വൈത്തിരിയിലെ സ്റ്റാർ ജനറൽ ട്രേഡേഴ്‌സ് എന്ന കടയിലേക്കാണ് ബസിടിച്ച് കയറിയത്. എന്താണ് അപകടത്തിന് കാരണമെന്ന് വ്യക്തമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല. നിലവിൽ ആളുകളെ രക്ഷപെടുത്താനുള്ള പരിശ്രമത്തിലാണ് പൊലീസും നാട്ടുകാരും ഫയർഫോഴ്‌സും.

TAGS :

Next Story