Quantcast

'നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്'; നടിയെ ആക്രമിച്ച കേസിൽ വിധി വരാനിരിക്കെ കുറിപ്പുമായി ഡബ്ല്യുസിസി

' ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവിനത്തിലേക്കുള്ള ഈ യാത്ര'

MediaOne Logo

Web Desk

  • Published:

    7 Dec 2025 11:04 PM IST

നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്; നടിയെ ആക്രമിച്ച കേസിൽ വിധി വരാനിരിക്കെ കുറിപ്പുമായി ഡബ്ല്യുസിസി
X

കൊച്ചി: നടിയെ ആക്രമിച്ചകേസിൽ വിധി വരാനിരിക്കെ കുറിപ്പുമായി ഡബ്ല്യുസിസി.

കുറിപ്പിന്റെ പൂർണരൂപം

' ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല. ഇരയാക്കപ്പെടലിൽ നിന്നും അതിജീവിനത്തിലേക്കുള്ള ഈ യാത്ര'

നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പ്

അവൾ തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ല, മലയാള സിനിമ വ്യവസായത്തേയും കേരളക്കരയെ ഒന്നാകെയുമാണ്. അതിന്റെ പ്രത്യാഘാതം നമ്മുടെ സാമൂഹിക മനഃസാക്ഷിയെ പൊളിച്ചെഴുത്ത് നടത്തുകയും മാറ്റത്തിനായുള്ള ശബ്ദം ഉയർത്തുകയും ചെയ്തു. ഈ കാലയളവിലൊടുനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവൾ കാണിച്ച ധൈര്യത്തിനും പ്രതിരോധ ശേഷിക്കും സമാനതകൾ ഇല്ല. അവളുടെ പോരാട്ടം എല്ലാ അതിജീവിതകൾക്കും വേണ്ടിയുള്ളതാണ്.

ഞങ്ങൾ അവളോടൊപ്പവും ഇത് നോക്കി കാണുന്ന മറ്റെല്ലാ അതിജീവിതകൾക്കൊപ്പവും നിൽക്കുന്നു.

# അവൾക്കൊപ്പം


TAGS :

Next Story